Wednesday, December 25, 2024 5:57 pm

മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിൽ ഒരു എമർജൻസി മെഡിക്കൽ സെന്റർ കൂടി ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ശബരില: അടിയന്തര വൈദ്യസഹായത്തിന് ചന്ദ്രാനന്ദൻ റോഡിൽ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിൽ ഒരു എമർജൻസി മെഡിക്കൽ സെന്റർ കൂടി ആരംഭിക്കാൻ സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ ഉന്നതതല യോഗത്തിൽ നിർദേശം. സ്ഥലം കണ്ടെത്തി നൽകാൻ ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തി. എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്‌സ്, ദേവസ്വം ബോർഡ്, വോളണ്ടിയർമാർ തുടങ്ങിവരുടെ വിവിധയിടങ്ങളിലായി കേന്ദ്രീകരിച്ചിട്ടുള്ള സ്ട്രക്ചർ യൂണിറ്റുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെട്ടതാക്കാനും ലഭ്യമായ 300 സ്ട്രക്ചറുകളുടെ സേവനം പരമാവധി ലഭ്യമാക്കാനും ഡ്യൂട്ടി മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി.
ഭസ്മക്കുളത്തിനു സമീപം ക്‌ളോറിനേഷൻ നടപടികൾ ഊർജിതമാക്കാൻ ദേവസ്വം ബോർഡ് പരിസ്ഥിതി എൻജിനീയർക്കു നിർദേശം നൽകി. സന്നിധാനത്തെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആളുകൾ അപകടകരമായി അതിക്രമിച്ചു കയറുന്നില്ല എന്ന് ഉറപ്പുവരുത്താനും സന്നിധാനം എസ്.എച്ച്.ഒയ്ക്കു നിർദേശം നൽകി.

പുൽമേടു വഴി വരുന്ന തീർഥാടകർ വൈകിട്ട് ഏഴുമണിക്ക് മുമ്പ് ഉരൽക്കുഴി ചെക്‌പോസ്റ്റിലെത്തുമെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പിനു നിർദേശം നൽകി. ഇതുസംബന്ധിച്ചുള്ള അറിയിപ്പുബോർഡുകൾ ബന്ധപ്പെട്ട സ്ഥലങ്ങളിൽ സ്ഥാപിക്കണം. പാമ്പ്, പന്നി ശല്യം വർധിച്ചുവരികയാണെന്നും കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും മാളികപ്പുറത്തിനു സമീപം വനംവകുപ്പിന്റെ സ്ഥിരം യൂണിറ്റ് ഉറപ്പാക്കണമെന്നും നിർദേശം നൽകി. മണ്ഡലകാലം അവസാനിക്കുന്നതിനോടനുബന്ധിച്ചു തിരക്ക് ഏറിവരുന്നത് പരിഗണിച്ചു നടപ്പന്തലിലെ സ്‌റ്റേജിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തും. അറിയിപ്പുകൾ പലതും കേൾക്കുന്നില്ല എന്നു പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
ഭക്തർക്കുണ്ടാകുന്ന ഹൃദയാഘാതം പോലുള്ള സംഭവങ്ങളിൽ പ്രഥമ പ്രതികരണ സംഘം എന്ന നിലയിൽ സന്നിധാനത്തു ചുമതലയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കു അടിയന്തരചികിത്സയായ സി.പി.ആർ. പരിശീലനം നൽകിയെന്നും ആരോഗ്യവകുപ്പുമായി സഹകരിച്ചു പരിശീലന നടപടികൾ തുടരുമെന്നും സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു.

സിവിൽ ദർശനത്തിനെത്തുന്ന ആളുകൾക്കു കൂടുതൽ സഹായകമായി മൂന്നുഭാഷകളിലായി കൂടുതൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ശബരിപീഠത്തിനു സമീപം വെള്ളത്തിന്റെ കണക്ഷനിലെ വാൽവുകളുടെ കേടുപാടുകൾ സ്വീകരിക്കുന്നതിന് ഡിസംബർ 27നു ശേഷം അടിയന്തര നടപടികൾ സ്വീകരിക്കും.
തീർഥാടനകാലം പകുതി ദിവസങ്ങൾ പൂർത്തിയാകുമ്പോൾ മികച്ച ഏകോപനത്തോടെയാണ് വിവിധ വകുപ്പുകൾ നീങ്ങുന്നതെന്നും പരാതിരഹിതമായി ശേഷിക്കുന്ന ദിവസങ്ങൾ കൂടി പൂർത്തിയാക്കാൻ വകുപ്പുകൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കണമെന്നും സ്‌പെഷൽ ഓഫീസർ ചൂണ്ടിക്കാട്ടി. യോഗത്തിൽ ജിഎസ്ഒ ഉമേഷ് ഗോയൽ, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഡെപ്യൂട്ടി കമാൻഡന്റ് ജി വിജയൻ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ ബി. മുരാരി ബാബു, ദേവസ്വം വിജിലൻസ് എസ്.പി: വി. സുനിൽകുമാർ, സന്നിധാനം എ.എസ്.ഒ. സതീഷ് കുമാർ, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എൻ. ബാലസുബ്രഹ്‌മണ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ
എന്നിവർ പങ്കെടുത്തു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

1500 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

0
ഡറാഡൂണ്‍: ബസ് അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഭീംതാലിൽ താഴ്ചയിലേക്ക്...

ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്

0
പാലക്കാട്: ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്. പാലക്കാട് കഞ്ചിക്കോട് കൂട്ടുപാത...

ഡി.സി.സി ട്രഷററും മകനും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ

0
കോഴിക്കോട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനെയും ഇളയ മകനെയും വിഷം കഴിച്ച...

റഷ്യയിലെ മാളിൽ വൻ സ്‌ഫോടനം

0
റഷ്യൻ നഗരമായ വ്‌ലാഡികാവ്കാസിലെ അലനിയ ഷോപ്പിംഗ് മാളിൽ വൻ സ്‌ഫോടനം. ബുധനാഴ്ചയാണ്...