പത്തനംതിട്ട : സമുദായ നേതാക്കൾ രാഷ്ട്രീയം പറയുന്നതിൽ തെറ്റില്ലെന്നു കോൺഗ്രസ് പ്രവർത്തക സമിതിയഗം രമേശ് ചെന്നിത്തല. സമുദായസംഘടനാ നേതാക്കളുടെ മനസിലുള്ള ആഗ്രഹങ്ങൾ പുറമെ പ്രകടിപ്പിക്കുമ്പോൾ അതിനെ മറ്റൊരർഥത്തിൽ വ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല. ശബരിമല ദർശനത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പതിറ്റാണ്ടുകളായി സമുദായ, മത, സാമൂഹിക, സംഘടനകളുമായി തനിക്കു ഉഷ്‌മളമായ ബന്ധമാണ് ഉള്ളത്. എൻ എസ് എസ് മന്നം ജയന്തിയിൽ വർഷങ്ങായി പങ്കെടുക്കാറുണ്ട്, ഇത്തവണ മുഖ്യ പദവി നൽകിയതിൽ സന്തോഷമുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്നതാണ് തന്റെ അടക്കം മിഖ്സ് ലക്ഷ്യം. സാധാരണ പ്രവർത്തകന്റെ തിരഞ്ഞെടുപ്പായ തദ്ദേശ തിരഞ്ഞെടുപ്പ് ജയിപ്പിക്കുകആണ് ആദ്യ കടമ്പ, അതിനു ശേഷം പിണറായി ഭരണത്തിന്റെ സ്വാഭാവിക അന്ത്യം ഉണ്ടാകും.
ശബരി മല മാസ്റ്റർ പ്ലാനിനു ആവശ്യമായ ഫണ്ട് അനുവദിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം ചെന്നിത്തല ആവശ്യപെട്ടു. ഭാര്യ അനിത, മക്കളായ ഡോ.രോഹിത് ചെന്നിത്തല, രമിത് ചെന്നിത്തല കോൺഗ്രസ് നേതാക്കളായ അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്, തട്ടയിൽ ഹരികുമാർ, വേണു ഹരിപ്പാട്, നഹാസ് പതനസംതിട്ട എന്നിവരോടൊപ്പമാണ് ചെന്നിത്തല ദർശനം നടത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1