Wednesday, February 19, 2025 10:27 pm

ശനിയാഴ്ച വരെ ദർശനത്തിനെത്തിയത് 28,93,210 പേർ ; പുൽമേടു വഴി എത്തിയവരുടെ എണ്ണം 60304

For full experience, Download our mobile application:
Get it on Google Play

ശബരിമല: തീർഥാടനകാലം പകുതി പിന്നിട്ടപ്പോൾ ശബരിമലയിൽ ഇന്നലെ വരെ (ഡിസംബർ 21 വരെയുള്ള കണക്ക്) എത്തിയത് 28,93,210 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 4,45,703 ഭക്തരുടെ വർധന. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 24,47,507 ഭക്തരാണ് ദർശനം നടത്തിയത്. വെർച്ചൽ ക്യൂ ബുക്കിങ് വഴി 23,42,841 പേരും തൽസമയ ഓൺലൈൻ ബുക്കിങ്(സ്‌പോട്ട് ബുക്കിങ്) വഴി 4,90,335 പേരുമാണ് ശനിയാഴ്ച വരെയെത്തിയത്. പുൽമേട് വഴി വഴി വന്നവർ 60304 ആണ്. ഞായറാഴ്ച(ഡിസംബർ 22) ഉച്ചയ്ക്കു 12 മണിവരെ 10966 പേർ സ്‌പോട്ട് ബുക്കിങ് വഴി എത്തിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താൽ ഇതുവരെയുള്ള സ്‌പോട്ട് ബുക്കിങ് അഞ്ചുലക്ഷം ( 501,301) കവിഞ്ഞു. ഈ തീർഥാടനകാലത്ത് ഇതുവരെയുള്ള ഏറ്റവും വലിയ തീർഥാടക പ്രവാഹത്തിനു സാക്ഷ്യം വഹിച്ച വ്യാഴം, വെള്ളി(ഡിസംബർ 19,20) ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ (ഡിസംബർ 21) തീർഥാടകരുടെ എണ്ണത്തിൽ ചെറിയ തോതിൽ കുറവ് വന്നിട്ടുണ്ട്. ആകെ 92001 പേരാണ് എത്തിയത്. വ്യാഴാഴ്ച 96007, വെള്ളിയാഴ്ച 96853 എന്നിങ്ങനെയായിരുന്നു തീർഥാടകരുടെ എണ്ണം.
ഇന്നലെ വെർച്വൽ ക്യൂ ബുക്കിങ് വഴി 59,921 പേരാണ് എത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലൂടെ 22,202 പേരും. അതേസമയം പുൽമേടു വഴി വന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. ഇന്നലെ മാത്രം എത്തിയത് 6013 പേരാണ്. കഴിഞ്ഞദിവസങ്ങളിൽ 3016, 3852 എന്നിങ്ങനെയായിരുന്നു പുൽമേടു വഴിയുള്ള തീർഥാടകരുടെ എണ്ണം.

സ്‌പോട്ട് ബുക്കിങ്ങിലൂടെ എത്തുന്നവരുടെ എണ്ണം തുടർച്ചയായ മൂന്നാംദിവസവും 22000ത്തിനു മുകളിലാണ്. സ്‌പോട്ട് ബുക്കിങ് ദിവസവും പതിനായിരമായി പരിമിതപ്പെടുത്താനായിരുന്നു നിർദേശം. എങ്കിലും മണ്ഡലമഹോത്സവത്തിനായി നട അടയ്ക്കാറായതോടെ കഴിഞ്ഞ അഞ്ചുദിവസം കൊണ്ടു മാത്രം ഒരുലക്ഷത്തിലേറെപ്പേർ(1,03,465) സ്‌പോട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി ദർശനം സാധ്യമാക്കി. തുടർച്ചയായ മൂന്നാംദിവസവും ഭക്തരുടെ എണ്ണം 90000 കവിഞ്ഞെങ്കിലും എല്ലാവർക്കും സുഖദർശനം ഉറപ്പാക്കാനായിട്ടുണ്ട്. പോലീസിന്റെയും മറ്റുവകുപ്പുകളുടേയും ദേവസ്വം അധികൃതരുടേയും ജീവനക്കാരുടേയും കൂട്ടായ ശ്രമമാണ് തിരക്കേറിയിട്ടും തീർഥാടനം പരാതിരഹിതമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായകമായത്. സോപാനത്തു വരുത്തിയ ക്രമീകരണങ്ങളും പതിനെട്ടാം പടിയിലെ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ജോലിസമയക്രമീകരണങ്ങളും ദർശനം സുഗമമാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൂരത്തിനിടെ ആന ഇടഞ്ഞു ; 23കാരന് പരിക്ക്

0
ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനമ്പറ്റ പൂരത്തിനിടെ ആന‌യിടഞ്ഞു. പടിഞ്ഞാറൻപൂരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ...

യു​ജി​സി ക​ര​ടി​ന് എ​തി​രാ​യ ക​ൺ​വെ​ൻ​ഷ​ന്‍റെ പേ​ര് മാ​റ്റി സം​സ്ഥാ​ന സ​ർ​ക്കാ​ർ

0
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ‍ അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ യു​ജി​സി ക​ര​ട് ക​ൺ​വെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട...

ഉപതെരഞ്ഞെടുപ്പ് : പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ മദ്യനിരോധനം ഏര്‍പ്പെടുത്തി

0
പത്തനംതിട്ട : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത്, അയിരൂര്‍...

സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, തൃശൂർ മികച്ച കളക്ട്രേറ്റ്

0
തിരുവനന്തപുരം: റവന്യു വകുപ്പിന്റെയും സർവേ വകുപ്പിന്റെയും ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു....