മലപ്പുറം : കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയ്‌ക്ക് കുത്തേറ്റു. എസ്‌ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ മിനി എസ്‌റ്റേറ്റിലാണ് സംഭവമുണ്ടായത്. തോളിലാണ് രാമചന്ദ്രന് കുത്തേറ്റത്.
പള്ളിക്കല്‍ ബസാറിലെ എസ്റ്റേറ്റിന് സമീപമുള്ള കടയില്‍ ഒരാള്‍ സ്ഥിരം കല്ലെറിയുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എത്തിയതായിരുന്നു രാമചന്ദ്രന്‍. ഇതിനിടെ രാമചന്ദ്രനെ പ്രതി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ കോഴിക്കോട് നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി കൊണ്ടോട്ടി സ്‌റ്റേഷനില്‍ എത്തിച്ചു.