സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,33,634 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,22,648 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,986 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 771 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 95,828 കോവിഡ് കേസുകളില്‍, 10.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,667 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8808 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 347 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 10,952 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1212, കൊല്ലം 726, പത്തനംതിട്ട 610, ആലപ്പുഴ 616, കോട്ടയം 772, ഇടുക്കി 361, എറണാകുളം 1191, തൃശൂര്‍ 1354, പാലക്കാട് 752, മലപ്പുറം 893, കോഴിക്കോട് 1065, വയനാട് 411, കണ്ണൂര്‍ 779, കാസര്‍ഗോഡ് 210 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 95,828 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 47,06,856 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

0
കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും...

നിതിൻ രാജിന്റെ മരണം : ഡോ റാമിനെ വലയിലാക്കാൻ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ...

പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി സ്തംഭിപ്പിക്കാൻ ഇറാൻ ; ഹോർമുസിൽ നാവിക ഉപരോധം ഏർപ്പെടുത്തി യു.എസ്....

0
ടെഹ്‌റാൻ : പശ്ചിമേഷ്യാസംഘർഷത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിൽ പ്രഖ്യാപിച്ച നാവിക ഉപരോധം...

ഗൺമാൻമാരുടെ മർദ്ദനം : എസ്ഐടി റിപ്പോർട്ടിൽ നടപടി വൈകുന്നു ; എ.ഡി തോമസ് എംഎൽഎയും...

0
ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ...