തിരുവനന്തപുരം : തിരുവനന്തപുരത്ത് എസ്ഐക്ക് നേരെ ആക്രമണം. വെഞ്ഞാറമൂട് ഗ്രേഡ് എസ്ഐയ്ക്ക് നേരെയാണ് മദ്യപസംഘം ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 12 മണിയോടുകൂടി വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഗ്രേഡ് എസ്ഐ ഷറഫുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് തേമ്പാംമൂട് സ്വദേശി റോഷനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെട്രോളിംഗിനിടയിൽ തൊട്ടടുത്ത് മദ്യപിച്ചിരുന്ന സംഘത്തിലെ റോഷൻ എസ്ഐയെ മർദ്ദിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരത്ത് എസ്ഐക്ക് നേരെ ആക്രമണം
RECENT NEWS
Advertisment