കുമളിയിൽ പെട്രോളിംഗിനിടെ എസ്.ഐക്ക് മർദനം ; പ്രതി ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കുമളിയിൽ രാത്രികാല പെട്രോളിംഗിനിടെ എസ്.ഐക്ക് മർദനമേറ്റു. കുമളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഷെഹീർ ഷാക്കാണ് മർദനമേറ്റത്. റോസാപ്പൂക്കണ്ടം സ്വദേശി ബാബുവാണ് മർദിച്ചത്. ചെവിക്ക് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുമളി ടൗണിന് സമീപം ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രികാല പെട്രോളിംഗിലുണ്ടായിരുന്ന എസ്.ഐ യും സംഘവും റോസപ്പൂക്കണ്ടത്ത് എത്തിയത്.

പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശരീരമാസകലം ചോരയുമായി നിന്ന ബാബുവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എസ്.ഐയെ ആക്രമിക്കുകയായിരുന്നു. ചെവിക്കും തലക്കും പരിക്കേറ്റ ഷെഹീർ ഷായെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ യെ അക്രമിച്ച ബാബുവിനെതിരെ പൊലീസ് കേസെടുത്തു. നിരവധി കേസുകളിൽ പ്രതി ഇപ്പോൾ ഒളിവിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...