Wednesday, June 26, 2024 8:32 am

ഡിജിപിയുടെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജേക്കബ്ബ് സൈമന് മുന്‍കൂര്‍ ജാമ്യമില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്സില്‍ വ്യാജരേഖ ചമക്കുകയും ആള്‍മാറാട്ടം നടത്തിയെന്നുമുള്ള കേസില്‍ പ്രതിയായ ഡി ജി പി ഓഫീസിലെ ജനമൈത്രി ഡയറക്‌ട്രേറ്റ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജേക്കബ്ബ് സൈമന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളിയത്.

സംസ്ഥാന ഡിജിപി , എഡിജിപി , ഐജി എന്നീ സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരിലുള്ള വ്യാജ ലെറ്റര്‍ ഹെഡ് , വ്യാജ സീല്‍ എന്നിവ നിര്‍മ്മിച്ച്‌ വ്യാജ പ്രശംസാ പത്രം , ഗുഡ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമായി നിര്‍മ്മിച്ച്‌ പോലീസുദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിനായി നല്‍കുകയും ഡിവൈഎസ്‌പിയുടെ ഔദ്യോഗിക യൂണിഫോം കൈവശം വെക്കുകയും ചെയ്തുവെന്ന കേസിലാണ് എസ്‌ഐക്ക് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. മുമ്പ് എയര്‍പോര്‍ട്ട് ഡ്യൂട്ടി നോക്കി വരവേ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ നടന്ന മനുഷ്യക്കടത്ത് കേസില്‍ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണ് ജേക്കബ് സൈമണ്‍.

താന്‍ നിരപരാധിയും തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്. തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ട് കളവായാണ് കേസെടുത്തത്. തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം കൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് എസ് ഐ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ജില്ലാ കോടതിയെ സമീപിച്ചത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്.

2021 മാര്‍ച്ച്‌ 6 നാണ് എസ് ഐക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഡി ജി പി , എഡിജിപിമാര്‍ , ഐ ജി എന്നിവരുടെ വ്യാജ ലെറ്ററും വ്യാജ സീലും രേഖകളും നിര്‍മ്മിച്ചുവെന്നാണ് കണ്ടെത്തല്‍. ഇവ ഉപയോഗിച്ച്‌ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുറുക്കുവഴിയിലൂടെ പ്രൊമോഷന്‍ നേടാനായി ഗുഡ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കി. ഇത് ശ്രദ്ധയില്‍പ്പെട്ട ഡി ജി പി ക്രൈംബ്രാഞ്ചിനോട് രഹസ്യാന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മനുഷ്യക്കടത്തില്‍ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടശേഷം ജേക്കബ്ബ് സൈമണ്‍ ഡയറക്ടട്രേറ്റിലെ ജനമൈത്രി പോലീസ് വിഭാഗത്തിലായിരുന്നു.

എസ് ഐ യുടെ കൊല്ലത്തെ വീട്ടിലും പോലീസ് ആസ്ഥാനത്തെ ഓഫീസിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. എസ് ഐ യുടെ വീട്ടില്‍ നിന്ന് ഡിജിപി , എഡിജിപി , ഐജി എന്നിവരുടെ വ്യാജ ലെറ്ററും വ്യാജ സീലും രേഖകളും പിടിച്ചെടുത്തു. ഡിവൈഎസ്‌പിയുടെ യൂണിഫോമും ഈ യൂണിഫോം ധരിച്ചുള്ള ചിത്രങ്ങളും കണ്ടെടുത്തു. ഇവ ഉപയോഗിച്ച്‌ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയതായും കണ്ടെത്തി.

വ്യാജ നിര്‍മ്മാണം , ചതിക്കലിന് വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം , ആള്‍മാറാട്ടം വഴി ചതിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് എഫ് ഐ ആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കവേ എസ് ഐ ഒളിവില്‍ പോവുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഞ്ചാവുമായി 4 യുവാക്കളെ അറസ്റ്റ് ചെയ്തു ; കൈവശം കണ്ടെത്തിയത്...

0
തൃശൂർ : ദേശീയപാത ചെമ്പൂത്രയിൽ ഹൈബ്രിഡ് ഇനത്തിൽ പെട്ട കഞ്ചാവും തോക്കുമായി...

ടെ​റ​സി​ല്‍ നി​ന്ന് കാ​ല്‍​ വ​ഴു​തി വീ​ണ് അപകടം ; ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

0
കോ​ഴി​ക്കോ​ട്: ടെ​റ​സി​ല്‍ നി​ന്ന് കാ​ല്‍​ വ​ഴു​തി വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. രാ​മ​നാ​ട്ടു​ക​ര...

കുറഞ്ഞ ചെലവിൽ ഡ്രൈവിംഗ് പഠിക്കാം ; കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം. പുതുതായി ആരംഭിക്കുന്ന ഡ്രൈവിംഗ്...

മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ന​ധി​കൃ​ത പ​ബ്ബു​ക​ൾ പൊളിക്കും ; ക​ർ​ശ​ന ന​ട​പ​ടിയുമായി മു​ഖ്യ​മ​ന്ത്രി എ​ക്നാ​ഥ് ഷി​ൻ​ഡെ

0
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ന​ധി​കൃ​ത പ​ബ്ബു​ക​ൾ​ക്കെ​തി​രെ കടുത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ...