കൊട്ടാരക്കര: ക്രൈംബ്രാഞ്ച് ഓഫീസില്‍ കൂട്ടുകാരുമൊത്ത് മദ്യപിച്ചു കൂത്താടിയ എസ്.ഐയെ അറസ്റ്റു ചെയ്തു . എസ്ഐ സലിം ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടി രക്ഷപെടുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയില്‍ കൊല്ലം റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പരിശോധനാ സംഘം കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് എസ്ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ എസ്ഐയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് സംഘം അറിയിച്ചത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹികൂടിയാണ് എസ്ഐ സലിം.