Thursday, June 27, 2024 2:54 pm

സിദ്ധാർത്ഥന്റെ മരണം : പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് കോടതി ; ഫലം പ്രസിദ്ധീകരിക്കില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ ക്രമീകരണങ്ങൾ ഏർ‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശം. സർവകലാശാല ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. എന്നാല്‍, ഇവരുടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കില്ല. റാഗിങ് സ്ഥിരീകരിച്ചതിന് പിന്നാലെ, കോളേജ് പുറത്താക്കിയ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടുകയായിരുന്നു. പിന്നാലെ സർവകലാശാല വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താമെന്ന് കാട്ടി പ്രത്യേക ഉത്തരവുമിറക്കി.

ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ തൃശൂരിലെ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികൾ നൽകിയ ഹർജിയില്‍ കോടതി അനുകൂല ഉത്തരവ് നല്‍കുകയായിരുന്നു. പ്രാക്ടികൽ പരീക്ഷ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ നടക്കും. വെറ്റിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടമനുസരിച്ച് 75 ശതമാനം ഹാജരില്ലെങ്കിൽ പരീക്ഷ എഴുതാനാകില്ല. എന്നാൽ, പ്രതികൾക്ക് അനുകൂമായുള്ള ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് പരീക്ഷ എഴുതാൻ അവസരം നൽകി. മൂന്ന് വർഷത്തെ പഠന വിലക്ക് നേരിട്ടവരായതിനാൽ, ഫലം സർവകലാശാല പ്രസിദ്ധീകരിക്കില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പബ്ലിക് പ്രോസിക്യൂട്ടറില്ല ; കൊടിഞ്ഞി ഫൈസൽ വധക്കേസ് വീണ്ടും മാറ്റി

0
കൊച്ചി: കൊടിഞ്ഞി ഫൈസൽ വധക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നതിനെ തുടർന്ന്...

കൊല്ലം കടയ്ക്കലിൽ മധ്യവയസ്കന്‍റെ ജീർണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി

0
കൊല്ലം : കൊല്ലം കടയ്ക്കലിൽ മധ്യവയസ്കന്‍റെ ജീർണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി....

‘അത് ചോർച്ചയല്ല, പണി തീരാത്തതു കൊണ്ട്’ ; മുഖ്യപൂജാരിയെ തിരുത്തി അയോധ്യ ക്ഷേത്ര ട്രസ്റ്റ്

0
അയോധ്യ: പണി പൂർത്തിയാകാത്തതു കൊണ്ടാണ് രാമക്ഷേത്രത്തിൽ മഴ വെള്ളം ഒലിച്ചതെന്ന് നിർമാണത്തിന്...

ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ കോന്നിയിൽ ഇതുവരെ ലഭിച്ചത് 385 മി മീ മഴ

0
കോന്നി : കോന്നിയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ കോന്നിയിൽ ഇതുവരെ...