കോഴിക്കോട്: ഹോട്ടല്‍ ഉടമയെ കൊന്ന് ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച കേസില്‍ നാല് പേരെ നിലവില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിബിലി, സുഹൃത്ത് ഫര്‍ഹാന, ഷുക്കൂര്‍, ആഷിഖ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട്ട് ഹോട്ടലില്‍ കൊല്ലപ്പെട്ടത് തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ദിഖായിരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ് പറഞ്ഞു. ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പ്ലാസിക് കവറിലാക്കി ട്രോളി ബാഗില്‍ നിറച്ചു, കാലുകള്‍ മാത്രം മുറിക്കാതെ മടക്കി ഒരൂ ബാഗില്‍ കയറ്റുകയായിരുന്നു.
ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ട്രോളി ബാഗ്, 16,000 രൂപ അടങ്ങിയ പേഴ്‌സ് എന്നിവ പിടിച്ചെടുത്തു. ഫര്‍ഫാനയുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇവിടെ നിന്ന് ജാര്‍ഖണ്ഡിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ചെന്നൈ എഗ്മോറില്‍ നിന്നും ടിന്‍സുകിയ എക്‌സ്പ്രസില്‍ പ്രതികള്‍ കയറും എന്നായിരുന്നു ആര്‍പിഎഫിന് കിട്ടിയ വിവരം. തുടര്‍ന്ന് സ്റ്റേഷനിലും പരിസരത്തും വ്യാപക പരിശോധന നടത്തുകയായിരുന്നു.