മഥുര : മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് കാരണമായ കുറ്റം ഒഴിവാക്കി മഥുര കോടതി. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റം ചുമത്തിയതിന് തെളിവുകൾ ആറു മാസത്തിനുള്ളിൽ കണ്ടെത്തി അന്വേഷണം പൂർത്തിയാക്കാൻ പോലീസ് പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.
കാപ്പന്റെ ജാമ്യാപേക്ഷ 22ന് പരിഗണിക്കും. കാപ്പനും കൂടെ അറസ്റ്റിലായ അതീഖ് റഹ്മാൻ, ആലം, മസൂദ് എന്നിവരുടെ മേലുള്ള കുറ്റവും ഒഴിവാക്കി. ഹത്രസിൽ കൂട്ടമാനംഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദർശിക്കാൻ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ഒക്ടോബർ 5നായിരുന്നു സംഭവം. വിവിധ കുറ്റങ്ങൾ ചുമത്തി 7 മുതൽ ഇവർ ജയിലിൽ ആയിരുന്നു.