ഇന്ത്യയില്‍ ലഭ്യമായിരുന്ന നിയമ പരിരക്ഷ ട്വിറ്ററിന് നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ലഭ്യമായിരുന്ന നിയമ പരിരക്ഷ ട്വിറ്ററിന് നഷ്ടമായി. പുതിയ വിവരസാങ്കേതിക വിദ്യ(ഐടി) നിയമം പാലിക്കാത്തതിനെ തുടര്‍ന്നാണിത്. നിയമങ്ങള്‍ അനുസരിക്കാത്ത ഒരേയൊരു മുഖ്യധാരാ സമൂഹമാധ്യമം ട്വിറ്റര്‍ മാത്രമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വിറ്ററിന്റെ ഇന്റര്‍ മീഡിയറി പദവി നീക്കിയെങ്കില്‍ ട്വിറ്ററിനെ പ്രസാധകനായി പരിഗണിക്കും. നിയമവിരുദ്ധമായ ഉള്ളക്കടത്തിന് കേസ് എടുത്താല്‍ ഏത് നിയമപ്രകാരവുമുള്ള ശിക്ഷ സ്വീകരിക്കാന്‍ ട്വിറ്ററിന് ബാധ്യതയുണ്ടായിരിക്കും.

ഇതോടെ മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലീസ് ചോദ്യം ചെയ്യലിനും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള നടപടിയും നേരിടണം. ട്വിറ്റര്‍ ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ ഗാസിയാബാദ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. ലോണിയില്‍ ഒരാളെ മര്‍ദിച്ച്‌ താടിമീശ മുറിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വസ്തുതകള്‍ പരിശോധിക്കാതെ സംഭവത്തിന് സാമുദായിക നിറം നല്‍കുകയായിരുന്നുവെന്നും വീഡിയോ വൈറലാകുന്നത് തടയാന്‍ ട്വിറ്റര്‍ ഒന്നും ചെയ്തില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി. അതിനിടെ ഇലക്കാല ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചുവെന്ന അവകാശവാദവുമായി ട്വിറ്റര്‍ രംഗത്തെത്തി. ഉടന്‍തന്നെ ഇതിന്റെ വിശദാംശങ്ങള്‍ ഐടി മന്ത്രാലയത്തിന് നല്‍കുമെന്നും ട്വിറ്റര്‍ പറയുന്നു.

പുതിയ ഐടി നിയമങ്ങള്‍ പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പുതിയ അറിയിപ്പ്. ഉടനടി പ്രധാനപ്പെട്ട നിയമനങ്ങള്‍ നടത്താന്‍ ട്വിറ്റര്‍ വിസമ്മതിച്ചതോടെയായിരുന്നു അവസാന അവസരമായി പരിഗണിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഐടി മന്ത്രാലയം ട്വിറ്ററിന് നോട്ടിസ് നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...