ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. നിങ്ങളുടെ ഹൃദയം, തലച്ചോറ്, സന്ധികള്‍, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ശരീരത്തിലെ വീക്കം കുറക്കുന്നതിന് വരെ ഇത് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒമേഗ -3 ആരോഗ്യം നല്‍കുമെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഒരു തരം പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് അവ. മത്സ്യത്തിലും മാംസത്തിലും മറ്റ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളിലുമാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. അവ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉപയോഗം ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.
അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തിന് ഒരിക്കലും സ്വന്തമായി ഉത്പാദിപ്പിക്കാന്‍ സാധിക്കുകയില്ല. പലപ്പോഴും ഇത് സാല്‍മണ്‍, ട്യൂണ, മത്തി, സോയാബീന്‍ ഓയില്‍, ഫ്‌ളാക്‌സ് സീഡുകള്‍, ചിയ വിത്തുകള്‍, വാല്‍നട്ട്, ബദാം എന്നിവ പോലുള്ളവയില്‍ ആണ് അടങ്ങിയിട്ടുള്ളത്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യത്തിന് ലഭിക്കുന്നതിന് നിങ്ങള്‍ പലപ്പോഴും മറ്റ് ഭക്ഷണങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. ഇതില്‍ തന്നെ വിവിധ മത്സ്യ എണ്ണ ഗുളികകള്‍ കഴിക്കുന്നവരും ധാരാളമുണ്ട്.
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നിങ്ങള്‍ക്ക് വളരെ ആരോഗ്യകരമാണെങ്കിലും ഈ പോഷകം അമിതമായി കഴിക്കുന്നതിന്റെ ഫലമായി പലപ്പോഴും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. വയറിളക്കം, ഗ്യാസ്, ഓക്കാനം, ആര്‍ത്രാല്‍ജിയ, ഡിസ്‌പെപ്‌സിയ, എറിക്‌റ്റേഷന്‍ തുടങ്ങിയ ദോഷകരമായ പാര്‍ശ്വഫലങ്ങളാണ് ഇത് മൂലം ഉണ്ടാവുന്നത്. ഇത് കൂടാതെ ഒമേഗ -3 സപ്ലിമെന്റുകളുടെ അധിക ഉപഭോഗം വയറിളക്കം, ദഹനക്കേട്, വയറുവേദന, ഓക്കാനം, രുചി മാറ്റം, വയറ്റിലെ അസ്വസ്ഥത, മലവിസര്‍ജ്ജനം കൂട്ടുന്നത് എന്നിവ പോലുള്ള ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇത് കൂടാതെ കൂടുതല്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കഴിക്കുന്നതിലൂടെ രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നു. ഇത് രക്തസ്രാവത്തിനും ചതവിനും കാരണമാകുന്നു. അത് ഹൃദയാരോഗ്യത്തിന് നല്ലതെങ്കിലും മുറിവുണ്ടാവുന്നതിനും അത് വഴി രക്തസ്രാവം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. പ്രത്യേകിച്ചും നിങ്ങള്‍ രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരം കാര്യങ്ങള്‍ അപകടമുണ്ടാക്കുന്നതാണ് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മിതമായ അളവില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഒമേഗ -3 സപ്ലിമെന്റുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എപ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശം എടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കൊഴുപ്പുള്ള മത്സ്യങ്ങളായ സാല്‍മണ്‍, അയല, മത്തി, സസ്യാഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ ഭക്ഷണ സ്രോതസ്സുകളില്‍ നിന്ന് ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്.