വിളക്കുമരം-നെടുമ്പ്രക്കാട് പാലം ഈ മാസം അവസാനത്തോടെ ഗതാഗതത്തിനു തുറന്നുകൊടുത്തേക്കും

For full experience, Download our mobile application:
Get it on Google Play

പള്ളിപ്പുറം : വിളക്കുമരം-നെടുമ്പ്രക്കാട് പാലം ഈ മാസം അവസാനത്തോടെ ഗതാഗതത്തിനു തുറന്നുകൊടുത്തേക്കും. വിളക്കുകൾ സജ്ജീകരിക്കേണ്ട ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. പാലത്തിലേക്കുള്ള അനുബന്ധ റോഡുകളും പൂർത്തീകരിച്ചിട്ടുണ്ട്. പാലവുമായി ബന്ധിപ്പിച്ചുള്ള നെടുമ്പ്രക്കാട്, ശ്രീനാരായണക്കവല എന്നീ ഭാഗങ്ങളിൽനിന്നുള്ള റോഡുകൾ തകരാറിലാണ് എന്നതു മാത്രമാണ് നിലവിലെ പ്രശ്‌നം. എന്നാൽ ഇവ തത്കാലം കുഴിയടയ്ക്കൽ മാത്രം നടത്തി പാലം തുറന്നുകൊടുക്കാനാണ് ആലോചിക്കുന്നത്.

റോഡ് പുനർനിർമാണം പൊതുമരാമത്തുവകുപ്പ് ചെയ്യുമെന്നാണ് പഞ്ചായത്തധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. സ്ഥലമേറ്റെടുത്തുകൊണ്ട് റോഡുനിർമാണ പ്രവർത്തനം നടത്തേണ്ടതുണ്ട്. ഇത് നീണ്ടുപോകുമെന്നതിനാൽ ഉദ്ഘാടനം താമസിപ്പിക്കേണ്ട എന്നതാണ് അധികൃതരുടെ നിലപാട്. ശ്രീനാരായണക്കവല മുതൽ വിളക്കുമരം പാലംവരെ വാഹനങ്ങൾക്കു പോകാൻ രണ്ട് റോഡുകളുണ്ട്. ഇവയിൽ ശ്രീനാരായണക്കവലയിൽനിന്നു പടിഞ്ഞാറോട്ടു പോയുള്ള റോഡാണ് കൂടുതൽ തകരാറിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...