ന്യൂഡല്‍ഹി: യു.പിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് 49 ദിവസത്തിന് ശേഷം അഭിഭാഷകനുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. യു.പിയില്‍ ജയിലില്‍ കഴിയുന്ന കാപ്പന്‍ അഞ്ചുമിനിറ്റോളം വക്കീല്‍ അഡ്വ.വില്‍സ് മാത്യുസുമായി സംസാരിച്ചു.
‘സുഖമായി ഇരിക്കുന്നു. മരുന്നും ഭക്ഷണവും ലഭിക്കുന്നുണ്ടെന്നും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു’ -മാത്യൂസ് പറഞ്ഞു.
ഒക്ടോബര്‍ 5 ന് ഹത്രാസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാനോ വക്കലത്തില്‍ ഒപ്പിടാനോ അനുവാദമുണ്ടായിരുന്നില്ല. അദ്ദേഹത്തിനെ വക്കീല്‍ ദിവസങ്ങളായി കാപ്പനുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല.