കല്‍പറ്റ: ഐക്യജനാധിപത്യമുന്നണി കല്‍പറ്റ മണ്ഡലം സ്ഥാനാര്‍ഥി ടി സിദ്ദീഖിന് കെട്ടിവെക്കാനുള്ള തുക തേയില തോട്ടം തൊഴിലാളികളുടെ വക. നെല്ലിമുണ്ട എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളാണ് തുക കൈമാറിയത്. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, ടി ഹംസ, നജീബ് കാരാടന്‍, ബി സുരേഷ്ബാബു, ഒ ഭാസ്‌ക്കരന്‍, പി.കെ അഷ്‌റഫ്, സി ശിഹാബ്, ഷാജി നെല്ലിമുണ്ട, ടി.എ മുഹമ്മദ് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
തോട്ടം തൊഴിലാളികള്‍ക്കിടയില്‍ സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധം വോട്ടാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. തോട്ടം തൊഴിലാളികളുടെ വേതന വര്‍ധനവ് വാഗ്ദാനം നല്‍കിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെങ്കിലും അവഗണിച്ചെന്ന് തൊഴിലാളികള്‍. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ തൊഴിലാളികള്‍ സിദ്ധീഖുമായി പങ്ക് വെക്കുകയുണ്ടായി.