ഉദുമ എംഎല്‍എയുടെ വീടിന് സമീപം കൃത്രിമക്കാല്‍ : അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് :  ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്റെ വീടിന് സമീപത്ത് കൃത്രിമ കാല്‍ കണ്ടെത്തി. നേരത്തെ എം.എല്‍.എയുടെ കാല്‍ വെട്ടുമെന്ന് പറഞ്ഞ്‌‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൃത്രിമ കാല്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടിലേക്കുള്ള  വഴിയിലാണ് കാല്‍ കണ്ടെത്തിയത്. എം.എല്‍.എ വിവരം അറിയിച്ചതിന് അനുസരിച്ച് പോലീസ് എത്തുകയും കാല്‍ കസ്റ്റഡിയില്‍  എടുക്കുകയുമായിരുന്നു.  പെരിയ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കെ.കുഞ്ഞിരാമന്‍ നായര്‍ എം.എല്‍.എയുടെ കാല്‍ വെട്ടുമെന്ന്  മുദ്രാവാക്യം വിളിച്ചിരുന്നു.  ഈ പശ്ചാത്തലത്തില്‍ കൃത്രിമ കാല്‍ കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ് എം.എല്‍.എ പോലീസില്‍ പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...