പഞ്ചാബ് : പഞ്ചാബി ഗായികന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ കാലിഫോര്‍ണിയയില്‍ പിടിയില്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇക്കാര്യം സംബന്ധിച്ച വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാലിഫോര്‍ണിയ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ലഭിച്ചിട്ടില്ല. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാനേതാവായ ഗോള്‍ഡി ബ്രാര്‍ സിദ്ധുവിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങളായ റോ, ഐബി, ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍, പഞ്ചാബ് ഇന്റലിജന്‍സ് എന്നിവയ്ക്ക് ഗോള്‍ഡി ബ്രാറിനെ പിടികൂടിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ കസ്റ്റഡിയില്‍ തുടരുന്നതായാണ് വിവരം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.