കാറപകടത്തില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു ; പിതൃസഹോദരന്‍റെ മകള്‍ ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

ചവറ : കാറപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞ പതിമൂന്നുകാരി മരിച്ചു. നീണ്ടകര പുത്തൻതുറ പരേതനായ അനിമോൻ–ഡോണ ചന്ദ്രൻ ദമ്പതികളുടെ മകൾ അനഘ (13) ആണ് മരിച്ചത്. സംസ്കാരം നടത്തി. നീണ്ടകര സെന്‍റ് ആഗ്നസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു അനഘ. അനിമോന്‍റെ സഹോദരന്‍റെ മകൾ ആറുവയസ്സുകാരി സ്വാസിക ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു.

ഡോണയുടെ കണ്മുന്നില്‍ വെച്ചാണ്‌ അപകടമുണ്ടായത്. ഡോണയും കുട്ടികളും റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ദേശീയപാതയിൽ നീണ്ടകര താലൂക്ക് ആശുപത്രിക്കു സമീപമായിരുന്നു അപകടം. പരുക്കേറ്റ ഇരുവരെയും കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായിരുന്ന പിതാവ് അനിമോൻ രണ്ടു മാസം മുൻപ് മുതലപ്പൊഴിയിൽ വെച്ച് വള്ളം മറിഞ്ഞ് മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...