ഫർഹാന പഠിക്കാൻ മിടുക്കി , മോഷണക്കുറ്റത്തിന് സ്കൂളിൽ നിന്ന് പുറത്ത് , വഴിതെറ്റിച്ചത് അവൻ ; ഷിബിലിയെ കുറ്റപ്പെടുത്തി ഫർഹാനയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തിരൂരിനെ ഞെട്ടിച്ച ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഷിബിലിയെ കുറ്റപ്പെടുത്തി കൂട്ടുപ്രതി ഫർഹാനയുടെ കുടുംബം. ഷിബിലിയുടെ കൂട്ടുകെട്ടാണ് ഫർഹാനയെ വഴിതെറ്റിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. പഠിക്കാൻ നല്ല മിടുക്കി ആയിരുന്ന ഫർഹാന, ഷിബിലിയുടെ കൂട്ടിൽ ചെന്ന് ചാടിയതോടെ വഴിതെറ്റുകയായിരുന്നു എന്നാണ് ഫർഹാനയുടെ ഉമ്മ പറയുന്നത്. തന്റെ മകൾ കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഉമ്മ ഫാത്തിമ പ്രതികരിച്ചു.

പഠനത്തിൽ മിടുക്കിയായിരുന്ന ഫർഹാന ഒരിക്കൽ മോഷണം നടത്തിയതോടെ സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ഈ സംഭവം. ഫർഹാനയെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഷിബിലിയുടെ ആവശ്യങ്ങൾക്കാണ് ഫർഹാന മോഷണം നടത്തിയിരുന്നതെന്നും അവർ പറഞ്ഞു. ഫർഹാന പൂർണമായി ഷിബിലിയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും ഉമ്മ പറയുന്നു. പഠനത്തിൽ മിടുക്കിയായിരുന്നു ഫർഹാനയെന്ന് നാട്ടുകാരും പറഞ്ഞു. നേരത്തെ ഷിബിലിയുടെയും ഫർഹാനയുടെയും വിവാഹം നടത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഷിബിലിയുടെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാൽ വിവാഹം നടന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ മുഖ്യപ്രതികളായ ഷിബിലിയെയും ഫർഹാനയെയും മലപ്പുറത്തെത്തിച്ചു. രാവിലെ മുതൽ ഇവരെ ചോദ്യം ചെയ്യും. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ വ്യാപാരിയായിരുന്നു കൊല്ലപ്പെട്ട സിദ്ധിഖ്, തിരൂർ സ്വദേശിയുമായിരുന്നു. സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി അഞ്ചാം ദിവസമാണ് മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ചതായി കണ്ടെത്തിയത്. അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിനടുത്ത് രണ്ട് പെട്ടികളിലായാണ് മൃതദേഹം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...