ശ്രദ്ധേയമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കൊന്നപ്പാറ വി എൻ എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ വിദ്യാർഥികൾ അണിനിരന്ന ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. ഫ്‌ളാഷ് മോബ്, സ്കിറ്റ്, മോണോ ആക്റ്റ് തുടങ്ങിയവയായിരുന്നു വിദ്യാർഥികൾ അവതരിപ്പിച്ചത്.”ജീവിതമാണ് ലഹരി, ലഹരിക്കെതിരെ കൈ കോർക്കാം” എന്ന മുദ്രാവാക്യവുമായാണ് വിദ്യാർഥികൾ ലഹരിക്കെതിരെ രംഗത്ത് എത്തിയത്.

മദ്യപാനവും മയക്കുമരുന്നും മനുഷ്യനെ നീചനാക്കി മാറ്റുന്നു എന്നും മനസിന്റെ താളം തെറ്റിക്കുന്നു എന്നും മാനസികവും ശാരീരികവുമായ രോഗങ്ങൾ, ആത്മഹത്യകൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയവയെല്ലാം ലഹരി ഉപയോഗം മൂലം സമൂഹത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് ഇത്തരത്തിൽ ഒരു ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധ വത്കരണ റാലിയും നടന്നു.കോന്നി കെ എസ് ആർ റ്റി സി ഓപറേറ്റിങ് സ്റ്റേഷന് സമീപം നടന്ന ബോധവത്കരണ പരിപാടിക്ക് വി എൻ എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ജോസ് വി കോശി,വൈസ് പ്രിൻസിപ്പൽ ജയന്തി എസ് നായർ,കോളേജ് അഡ്മിനിസ്ട്രേറ്റർ രഘുകുമാർ,ആന്റി നാർക്കോട്ടിക് സെൽ ഹെഡ് തുഷാറാണി,എൻ എസ് എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ വാസുദേവ്,മീഡിയ ക്ലബ് കോ ഓർഡിനേറ്റർ രേവതി ആർ തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....