Saturday, July 5, 2025 5:02 am

അനാരോഗ്യകരമായ ഹൃദയമാണോ ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

For full experience, Download our mobile application:
Get it on Google Play

ഹൃദയത്തിന്റെ ആരോഗ്യം അത്ര തൃപ്തികരമല്ലെന്നതിനെ സംബന്ധിച്ച് പല സൂചനകളും നമ്മുടെ ശരീരം നൽകാറുണ്ട്. പലരും അവയെല്ലാം അവഗണിക്കാറാണ് പതിവ്. അത്തരത്തിലുള്ള മുന്നറിയിപ്പ് സൂചനകൾ ഏതെല്ലാമെന്നു നോക്കാം.
നെഞ്ച് വേദന, അസ്വസ്ഥത
നെഞ്ചിന് പിടിത്തം, സമ്മർദ്ദം, പുകച്ചിൽ, വേദന, അസ്വസ്ഥത എന്നിവയെല്ലാം ഹൃദ്രോഗ ലക്ഷണങ്ങളാണ്. നെഞ്ചിന് പുറമേ കൈകൾ, കഴുത്ത്, താടി, പുറം എന്നീ ഭാഗങ്ങളിലും വേദന അനുഭവപ്പെടാം.
ശ്വാസംമുട്ടൽ
ചെറുതായി എന്തെങ്കിലും അധ്വാനം ചെയ്താൽ പോലും ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് മോശം ഹൃദയാരോഗ്യത്തിന്റെ സൂചനയാണ്.
ക്ഷീണം
ദൈനംദിന പ്രവർത്തനങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ വിട്ടുമാറാത്ത ക്ഷീണം ശരീരത്തെ പിടികൂടിയെങ്കിൽ ശ്രദ്ധിക്കുക. ഹൃദയം കൃത്യമായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ മുന്നറിയിപ്പാണ് ഇത്.
താളം തെറ്റിയ ഹൃദയമിടിപ്പ്
താളം തെറ്റിയ ഹൃദയമിടിപ്പ് ഗൗരവകരമാണ്. ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ അവഗണിക്കാതെ ആവശ്യമായ ചികിത്സ തേടേണ്ടതാണ്.
നീർക്കെട്ട്
കാലുകളിലും കാൽമുട്ടിലും പാദത്തിലും അടിവയറ്റിലുമൊക്കെ ഉണ്ടാകുന്ന നീർക്കെട്ട് ഹൃദയം പണിമുടക്കി തുടങ്ങി എന്നതിന്റെ ലക്ഷണമാണ്. ഹൃദയത്തിന് ശരിയായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ശരീരത്തിൽ ദ്രാവകങ്ങൾ കെട്ടിക്കിടന്ന് നീർക്കെട്ടുണ്ടാകുന്നത്.
തലകറക്കം, ബോധക്ഷയം
ആവശ്യത്തിന് രക്തം തലച്ചോറിലേക്ക് പമ്പ് ചെയ്യാൻ കഴിയാത്ത സാഹചര്യം തലകറക്കം, ബോധക്ഷയം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇവയെല്ലാം അടിയന്തരമായ വൈദ്യസഹായം ആവശ്യപ്പെടുന്ന ഹൃദ്രോഗ ലക്ഷണങ്ങളാണ്.
അമിതമായ വിയർപ്പ്
നെഞ്ച് വേദനയ്ക്കും ശ്വാസംമുട്ടലിനും ഒപ്പം അമിതമായ വിയർപ്പും ശ്രദ്ധയിൽപ്പെട്ടാൽ ആസന്നമായ ഹൃദയാഘാതത്തിന്റെ ലക്ഷണമായി അതിനെ കണക്കാക്കണം. ആശുപത്രിയിലേക്ക് അടിയന്തരമായി പോകാനുള്ള ഏർപ്പാടുകൾ ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം സ്വീകരിക്കണം.
ഓക്കാനം, ഛർദ്ദി
ചിലർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഹൃദയാഘാതത്തിന് മുന്നോടിയായി വരുന്ന ലക്ഷണമാണ് ഓക്കാനവും ഛർദ്ദിയും. ഇത് പലപ്പോഴും ദഹനപ്രശ്നമാണെന്ന് കരുതി അവഗണിക്കപ്പെടാറുണ്ട്.
അകാരണമായ ഭാര വർധനവ്
ഹൃദ്രോഗം മൂലം ശരീരത്തിൽ ദ്രാവകങ്ങൾ കെട്ടിക്കിടക്കുന്നത് അകാരണമായ ഭാരവർധനവിനും കാരണമാകാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...