സിക്കിം സ്വദേശി വേദനസംഹാരി ഗുളികകളുമായി പിടിയിൽ ; ആലുവയിലുള്ള വ്യക്തിക്ക് കൈമാറാനെന്ന് മൊഴി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വേദനസംഹാരി ഗുളികകളുമായി സിക്കിം സ്വദേശി പിടിയിൽ. ഗ്യാൽഷിങ് ലിങ്ഷോം സ്വദേശി സാഷി ഹാങ് സുബ്ബ(22)യാണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. 63.607 ഗ്രാം വരുന്ന 116 ഗുളികകളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഡോക്ടറുടെ നിർദേശപ്രകാരംമാത്രം ഉപയോഗിക്കാനാവുന്ന ശക്തിയേറിയ വേദനസംഹാരിഗുളികകളാണ് കണ്ടെടുത്തത്. ബെംഗളൂരുവിലെ വ്യക്തിയാണ് ഗുളിക ഏൽപ്പിച്ചതെന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ആലുവയിലെത്തിച്ചാൽ തക്കതായ പ്രതിഫലം വാഗ്ദാനംചെയ്തിരുന്നു. ആലുവയിൽ ഗുളിക കൈമാറേണ്ട വ്യക്തിയുടെ ഫോൺനമ്പർമാത്രമേ അറിയാവൂവെന്നും ഇയാൾ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. ജൂൺ 30-ന് വിവിധ സേനകളുടെ സംയുക്തസംഘം പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെയാണ് സാഷി ഹാങ് സുബ്ബ പിടിയിലായത്.

ഇയാളുടെ കൈവശം രേഖകളോ മരുന്നിന്റെ കുറിപ്പടികളോ ഒന്നുംതന്നെയില്ലാത്തതിനാൽ ഉദ്യോഗസ്ഥർക്ക് സംശയംതോന്നി. ടാറ്റൂ ചെയ്യുമ്പോൾ അമിതമായ വേദനയുണ്ടായാൽ ഈ മരുന്ന് നൽകാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പിടിയിലായ ആളുടെ ശരീരത്തിലും പലഭാഗങ്ങളിലായി ടാറ്റൂ ഉണ്ട്. ഗുളികകൾ എറണാകുളത്തെ സ്പായിലേക്ക് കൊണ്ടുവന്നതാകാമെന്നും സംശയമുണ്ട്. ഇയാളുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ആർ.പി.എഫ്. എസ്.ഐ. ബിനോയ് കുര്യൻ, എ.എസ്.ഐ. സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും എക്സൈസ് ഇൻസ്പെക്ടർ അജു പി. ഷാജിയുടെ നേതൃത്വത്തിലുള്ള പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിക്ക് പ്രായപൂർത്തിയായില്ല ; 21 വർഷം പഴയ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി

0
ന്യൂഡൽഹി: കുറ്റകൃത്യം നടന്ന സമയത്തു പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നു തെളിഞ്ഞതിനെ തുടർന്ന് 21...

ഇറാനിൽ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം ; അന്വേഷിക്കുമെന്ന് ജെ ഡി വാൻസ്

0
വാഷിങ്ടണ്‍: ഇറാനിലെ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം നടത്തുകയും സാധാരണക്കാർ കൊല്ലപ്പെടുകയും...

പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചു

0
ചെന്നൈ: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ്...

പാറമടക്കുളത്തിലെ മോട്ടോറിൽ പടർന്ന പുല്ല് നീക്കുന്നതിനിടെ കാൽവഴുതി വീണു ; വയോധികന് ദാരുണാന്ത്യം

0
അങ്കമാലി: വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം...