31.5 C
Pathanāmthitta
Monday, June 5, 2023 6:32 pm
smet-banner-new

കർണാടകയിൽ ഇന്ന് നിശബ്‌ദ പ്രചാരണം ; പത്രപരസ്യങ്ങൾക്കടക്കം നിയന്ത്രണം

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് സമാപിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുപതിലധികം റാലികളാണ് പ്രചാരണ കാലയളവിൽ പങ്കെടുത്തത്‌. കോൺഗ്രസ്‌ നേതാവ്‌ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും ആഭ്യന്തരമന്ത്രി അമിത്‌ ഷാ യും ഉൾപ്പെടെ നിരവധി നേതാക്കളാണ് പ്രചാരണത്തിനായി എത്തിയത്. 13 നാണ് വോട്ടെണ്ണൽ. ഇതിനിടെ കർണാടകയിൽ‍ കോൺ​ഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടർ അന്തിമ അഭിപ്രായ സർവേ ഫലം പറയുന്നു.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 110 മുതൽ 122 വരെ സീറ്റുകൾ നേടുമെന്നാണ് അഭിപ്രായ സർവേ പറയുന്നത്. 224 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ 113 ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. കോൺഗ്രസിന് 40.2 ശതമാനം വോട്ട് ലഭിക്കുമെന്നും മുൻ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 2.2 ശതമാനം വർധനവാണ് വോട്ട് വിഹിതത്തിൽ പ്രതീക്ഷിക്കുന്നതെന്നും സർവേ പറയുന്നു. ഭരണകക്ഷിയായ ബിജെപിക്ക് 73- 85 സീറ്റുകളേ ലഭിക്കൂവെന്നും സർവേ പ്രവചിക്കുന്നു. 2018ൽ 104 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്.

KUTTA-UPLO
bis-new-up
self
rajan-new

ബിജെപിയുടെ വോട്ട് വിഹിതം 36 ശതമാനമായി തുടരും. സി-വോട്ടർ വോട്ടെടുപ്പിന്റെ മുൻ റൗണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, സീറ്റുകളുടെയും വോട്ട് വിഹിതത്തിന്റേയും കാര്യത്തിൽ ബിജെപിക്ക് നേരിയ പുരോഗതി കാണാം. ജെഡിഎസ് 21 മുതൽ 29 വരെ സീറ്റുകൾ നേടും. 2018ൽ 37 സീറ്റുകളാണ് അവർക്ക് ലഭിച്ചത്. ജെഡിഎസിന് 16.1 ശതമാനം വോട്ട് വിഹിതമാണ് സർവേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാൾ ഏകദേശം രണ്ട് ശതമാനം കുറവാണ് ഇത്തവണ അവർക്കുണ്ടാവുക.

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow