Wednesday, April 30, 2025 1:21 pm

ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു ; സിൽവർ ലൈൻ തിരിച്ചടിയായില്ല – എസ്.രാമചന്ദ്രൻ പിള്ള

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായില്ലെന്ന് സിപിഐ എം നേതാവ് എസ്.രാമചന്ദ്രൻ പിള്ള. തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി. ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു. തോൽവിയെ കുറിച്ച് പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കും.‘തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായില്ല. തൃക്കാക്കര തോൽവിയെ കുറിച്ച് പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കും. ഇപ്പോൾ അതിന്റെ ആവശ്യമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടേറിയറ്റ് യോഗം കൂടിയിരുന്നു. പാർട്ടിയുടെ പ്രതികരണം വന്നു. അതിൽ മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ പാർട്ടിയുടെ മൊത്തമുള്ള പ്രതികരണമുണ്ട്.തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു.’- എസ് രാമചന്ദ്രൻ പിള്ള.

തൃക്കാക്കരയില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. എല്‍ ഡി എഫ് വിരുദ്ധ ശക്തികള്‍ തൃക്കാക്കരയില്‍ ഒന്നിച്ചു. 20-20 അടക്കമുള്ളവര്‍ യുഡിഎഫിനെ സഹായിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഇതൊരു ബൈ ഇലക്ഷന്‍ മാത്രമാണ്, സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള ഇലക്ഷനല്ല. സില്‍വര്‍ ലൈന്‍ പരിസ്ഥിതിദോഷകരമല്ല, അതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. ജനങ്ങളെ പരിഗണിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടനത്തിലേക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് ക്ഷണം

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലേക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്...

തിരുവല്ല മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ പണികൾ ഇഴയുന്നു

0
തിരുവല്ല : മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ പണികൾ ഇഴയുന്നു. പൊട്ടിപ്പൊളിഞ്ഞു...

ഷൂട്ടിങ് പരിശീലകൻ പ്രഫ.സണ്ണി തോമസ് അന്തരിച്ചു

0
കോട്ടയം: ഷൂട്ടിങ് പരിശീലകനായ പ്രൊഫ സണ്ണി തോമസ് (85) അന്തരിച്ചു. ദോണാചാര്യ...

നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് താൻ എതിരാണ് : അജു വർഗീസ്

0
കൊച്ചി : കഞ്ചാവ് കേസിൽ സിനിമ മേഖലയിലുള്ളവരുടെ അറസ്റ്റിൽ പ്രതികരിച്ച് നടൻ...