ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു ; സിൽവർ ലൈൻ തിരിച്ചടിയായില്ല – എസ്.രാമചന്ദ്രൻ പിള്ള

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായില്ലെന്ന് സിപിഐ എം നേതാവ് എസ്.രാമചന്ദ്രൻ പിള്ള. തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി. ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു. തോൽവിയെ കുറിച്ച് പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കും.‘തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായില്ല. തൃക്കാക്കര തോൽവിയെ കുറിച്ച് പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കും. ഇപ്പോൾ അതിന്റെ ആവശ്യമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടേറിയറ്റ് യോഗം കൂടിയിരുന്നു. പാർട്ടിയുടെ പ്രതികരണം വന്നു. അതിൽ മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ പാർട്ടിയുടെ മൊത്തമുള്ള പ്രതികരണമുണ്ട്.തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു.’- എസ് രാമചന്ദ്രൻ പിള്ള.

തൃക്കാക്കരയില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. എല്‍ ഡി എഫ് വിരുദ്ധ ശക്തികള്‍ തൃക്കാക്കരയില്‍ ഒന്നിച്ചു. 20-20 അടക്കമുള്ളവര്‍ യുഡിഎഫിനെ സഹായിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഇതൊരു ബൈ ഇലക്ഷന്‍ മാത്രമാണ്, സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള ഇലക്ഷനല്ല. സില്‍വര്‍ ലൈന്‍ പരിസ്ഥിതിദോഷകരമല്ല, അതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. ജനങ്ങളെ പരിഗണിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...