Wednesday, May 14, 2025 10:55 am

കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കില്‍ സില്‍വര്‍ ലൈന്‍​ പദ്ധതിയില്ല ; മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റെയില്‍വേ കേന്ദ്ര ലിസ്റ്റിലാണെന്നത്​​ പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കില്‍ സില്‍വര്‍ ലൈന്‍​ പദ്ധതിയില്ലെന്നും ധനമന്ത്രി പി.രാജീവ്​. കേന്ദ്രം അനുമതി തന്നില്ലെങ്കില്‍ മുന്നോട്ടുപോകുന്നതില്‍ തടസങ്ങളുണ്ടാകും. ഇതാണ്​ മുഖ്യമന്ത്രിയും സൂചിപ്പിച്ചത്​. തത്വത്തിലുള്ള അനുമതിയില്‍ എന്തൊക്കെ പറ്റുമോ അതേ ഇപ്പോള്‍ ചെയ്യാനാകൂ. ഇത്​ ആദ്യം മുതല്‍ പറയുന്നതാണെന്നും പി. രാജീവ് വ്യക്തമാക്കി.

മാധ്യമങ്ങള്‍ വേണ്ടത്ര ​ശ്രദ്ധിക്കാത്തതാണ്​​​ ‘പദ്ധതിയില്‍ നിന്ന്​ പിന്നോട്ടു പോകുന്നുവോ’ എന്ന ചോദ്യങ്ങള്‍ ഉയരുന്നതിന്​ കാരണം. ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്‍റെ പ്രധാന രീതി പ്രതീതി നിര്‍മാണമാണ്​. പ്രതീതികള്‍ തുടര്‍ച്ചായി സൃഷ്​ടിച്ചാല്‍ പ്രതീതിയേത്​, യാഥാര്‍ഥ്യമേത്​ എന്നത്​ നിര്‍മിച്ചവര്‍ക്കു തന്നെ പിടികിട്ടിയില്ലെന്നും മീറ്റ്​ ദി പ്രസ്​ പരിപാടിയില്‍ മന്ത്രി പറഞ്ഞു.

‘തൃക്കാക്കരയിലേത്​ രാജീവിന്‍റെ വ്യക്തിപരമായ സ്ഥാനാര്‍ഥി ആയിരുന്നോ’, എന്ന ചോദ്യത്തിന്​ ‘അതൊക്കെ നേരത്തേ പറഞ്ഞതല്ലേ ഇടതുമുന്നണിയില്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥി വരുമോ’ എന്നായിരുന്നു മറുചോദ്യം. ഭരണപക്ഷം തെരഞ്ഞെടുപ്പിനു​മുമ്പ് ​എങ്ങനെയാണോ ഇപ്പോഴും അതേ ശക്തിയില്‍ തന്നെയാണ്​. പ്രതിപക്ഷത്തിന്‍റെ അംഗസംഖ്യയിലും വ്യത്യാസം വന്നില്ല. രാഷ്ട്രീയമായി ​കേരളത്തിലെ യു.ഡി.എഫി​ന്‍റെ ആദ്യത്തെ അഞ്ച്​ മണ്ഡലങ്ങളില്‍ ഒന്നാണ് തൃക്കാക്കര. ഇടതുവിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിച്ചാല്‍ എന്തുണ്ടാകുമെന്ന്​ നേരത്തേ തന്നെ വിലയിരുത്തിയിരുന്നു. ഇതില്‍ ഭിന്നതയുണ്ടാക്കി ഇടതുമുന്നണിക്ക്​ അനുകൂലമാക്കാനാണ്​ ശ്രമിച്ചത്​. തെ​രഞ്ഞെടുപ്പ്​ വരുമ്പോഴുണ്ടാകുന്ന പല ഘടകങ്ങളായിരിക്കും ജയത്തെ സ്വാധീനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജസ്റ്റീസ് ബി ആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

0
ന്യൂഡൽഹി : സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍...

ബെവ്കോ ഗോഡൗണിലെ തീപിടുത്തം ; കേന്ദ്രത്തിൽ ഉണ്ടായിരുന്നത് 45,000 കേയ്സ് മദ്യം, കോടികളുടെ നഷ്ടമെന്ന്...

0
തിരുവല്ല: തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ....

വയനാട് മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല

0
കല്‍പ്പറ്റ : വയനാട് മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍...

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

0
കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ്...