സെക്രട്ടറിയേറ്റിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും നിയന്ത്രണം ; പ്രവേശനത്തിന് പ്രത്യേക തിരിച്ചറിയൽ കാർഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം. സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ആഭ്യന്തരവകുപ്പാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്‍പ്പടെ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയിരുന്നു.

പക്ഷേ ഈ സംവിധാനങ്ങളെയും മറികടന്ന് സ്വപ്നയും മറ്റ് സ്വര്‍ണക്കടത്ത് പ്രതികളും നിരന്തരം സെക്രട്ടറിയേറ്റിലെത്തിയത് സര്‍ക്കാരിന് തിരിച്ചടിയായി. ഇതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച സര്‍ക്കാര്‍ ഏതാവശ്യത്തിന് വരുന്നുവെന്ന് മുന്‍കൂട്ടി വ്യക്തമാക്കിയ ശേഷം മാത്രം സന്ദര്‍ശകരെ അനുവദിക്കൂവെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ഉത്തരവിറക്കിയിരുന്നു. സെക്രട്ടറിയേറ്റിലെത്തുന്ന സന്ദര്‍ശകരുടെ ഉത്തരവാദിത്വം പ്രവേശനത്തിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥനായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത്. ആഭ്യന്തരവകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമെ ഐ എ എസ്, ഐ പി എസ് ഉദ്യോഗ്സഥര്‍ക്കും അകത്തേക്ക് പ്രവേശനമുള്ളു. വിരമിച്ചവര്‍ക്കും ഇത് ബാധകമാക്കിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും സെക്രട്ടറിയേറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. കറന്‍സി കടത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ആരോപണത്തിലായിരിക്കുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് വ്യാപിക്കാനും സാധ്യതയുള്ളതിനാലാണ് പുതിയ നിയന്ത്രണങ്ങളെന്നും സൂചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

വികസനത്തിന് സമയമെടുക്കും; 10,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

0
ന്യൂഡൽഹി: ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ...

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...