കോട്ടയം: സില്‍വര്‍ ലൈൻ വിരുദ്ധ ജനകീയ സമിതി “സില്‍വര്‍ ലൈൻ ഒരു ദുരന്ത പാത “എന്ന പേരില്‍ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. പത്തനംതിട്ട എം.പി ആന്റോ ആന്റണിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചു. പഠനരേഖ കേന്ദ്ര റെയില്‍ മന്ത്രിക്കും മറ്റ് ഉന്നതാധികാരികള്‍ക്കും നല്‍കി അനന്തര നടപടി സ്വീകരിക്കമെന്ന് എം.പി അറിയിച്ചു. “സില്‍വര്‍ലൈൻ ദുരന്ത പാത ജനപ്രതിനിധികള്‍ സമക്ഷം” എന്ന പേരില്‍ സംസ്ഥാന അടിസ്ഥാനത്തില്‍ ഒരു പ്രചരണ പരിപാടി ആരംഭിക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് “സില്‍വര്‍ ലൈൻ ഒരു ദുരന്ത പാത “എന്ന പേരില്‍ ഒരു പഠന റിപ്പോര്‍ട്ട് സംസ്ഥാനക്കമ്മിറ്റി പുറത്തിറക്കിയത്. സംസ്ഥാനത്തെ എം.പിമാര്‍ എം.എല്‍ എ മാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്കു നല്കികൊണ്ടുള്ള പ്രചരണ പരിപാടിക്ക് ഇന്ന് തുടക്കം കുറിച്ചു.
കോട്ടയം മാടപ്പള്ളി സ്ഥിരം സമര പന്തലില്‍ നടന്ന് ചടങ്ങില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്. രാജീവൻ സംസ്ഥാന രക്ഷാധികാരി കെ.ശൈവപ്രസാദ്, ജോസഫ് എം. പുതുശേരി, ബാബു കുട്ടൻ ചിറ, വി.ജെ ലാലി, മിനി കെ. ഫിലിപ്പ് എന്നിവരും പങ്കെടുത്തു. കേരള സമൂഹത്തിനും പരിസ്ഥിതിക്കും നിര്‍ദിഷ്ട കെ റെയില്‍ സില്‍വര്‍ ലൈൻ റെയില്‍പ്പാതയുടെ നിര്‍മിതി വരുത്തി വെക്കാവുന്ന ആഘാതങ്ങള്‍ സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉള്‍പ്പടെയുള്ള വിവിധ ഏൻസികളും സതേണ്‍ റെയില്‍വേ അധികൃതരും നീതി ആയോഗും നടത്തിയ പഠനം ഗൗരവതരമായി കണക്കിലെടുക്കാതെയും വിശകലനം ചെയ്യാതെയും ഡി.പി.ആറിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടിയെടുക്കാൻ അണിയറ നീക്കം നടക്കുന്നുണ്ട്. സില്‍വര്‍ ലൈൻ ആരംഭിക്കുന്ന തിരുവനന്തപുരം മുതല്‍ മുരുക്കുമ്പുഴ വരെയും തിരൂര്‍ മുതല്‍ കാസര്‍കോടുവരെയുമുള്ള 185 ഹെക്ടര്‍ റെയില്‍വെ ഭൂമി സതേണ്‍ റെയില്‍വെ അധികൃതരെ സമ്മര്‍ദത്തിലാക്കി കൈക്കലാക്കാനുള്ള ശ്രമം നടന്നു വരുന്നതിന്റെ സൂചനകളും പുറത്തുവന്നു. അതിനാലാണ് ഈ വിനാശ പദ്ധതിക്കെതിരെ പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.