സിൽവർ ലൈൻ വിഷയം ; പദ്ധതിയിൽ ദുരൂഹത – സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നെന്ന് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിൽവർ ലൈൻ വിഷയത്തിൽ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. നിയമത്തിന്റെ മറപിടിച്ച് സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു. സില്‍വര്‍ ലൈനില്‍ സര്‍വേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സർക്കാരിന് വ്യക്തതയില്ല പദ്ധതിയിൽ ദുരൂഹതയെന്നും വി.ഡി സതീശന്‍ പറഞ്ഞു. സാമൂഹിക ആഘാത പഠനം പ്രഹസനമാണ്. പഠന ഫലം എന്തായാലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സില്‍വര്‍ ലൈനില്‍ മുഴുവന്‍ കൃത്രിമമെന്നും സതീശന്‍ പറഞ്ഞു. കേരളത്തെ ശ്രീലങ്ക ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിൽവർ ലൈൻ വലിയ കടബാധ്യത വരുത്തിവയ്ക്കും. കൊട്ടാരം വിദൂഷകരുടെ റോളിലേക്ക് ഡിവൈഎഫ്ഐ മാറി. വീട് കയറുന്ന ഡിവൈഎഫ്ഐക്കാര്‍ക്ക് ജനങ്ങൾ മറുപടി നൽകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...