Saturday, April 5, 2025 4:03 am

മലിനീകരണമില്ലാതെയാകും കേരളത്തിന്റെ അർദ്ധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ ഓടുക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ നിർദ്ദിഷ്‌ട അർദ്ധ അതിവേഗ റെയിൽപാതയായ സിൽവർലൈൻ മലിനീകരണിമില്ലാത്തതും പ്രകൃതി സൗഹൃദവുമായതും പുനരുപയോഗിക്കാവുന്ന ഇന്ധനം ഉപയോഗിച്ചാകും ഓടുക. കാർബൺ ബഹിർഗമനം കുറച്ചു അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 529.45 കിലോമീറ്ററിൽ ഇരട്ടപ്പാതയാണ് സിൽവർലൈൻ അതിവേഗ പാത കെ-റെയിൽ ഒരുക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്നത്.

മലിനീകരണം കുറച്ചാൽ പദ്ധതിക്കായി കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര തലത്തിലുള്ള വായ്‌പകൾ ലഭിക്കുമെന്നതാണ് കെ റെയിലിനെ ഇത്തരമൊരു ആലോചനയിലേക്ക് നയിച്ചത്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് അധികൃതരുമായി കെ റെയിൽ നിലവിൽ ഇതിനെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. ഐ ഐ എം അധ്യാപകനായ അമിത് ഗാർഗിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പഠനങ്ങൾ നടത്തുന്നത്. ഒന്ന് രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ അവർ റിപ്പോർട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി നടപ്പിലായാൽ കാർബൺ ബഹിർഗമനം 2.75 ലക്ഷം ടൺ കുറക്കാൻ പദ്ധതിയുടെ ആദ്യ വർഷം കഴിയും. ഇത് 2052 ൽ 594636 ടൺ ആയി കുറക്കാനും സാധിക്കും. മാത്രവുമല്ല പദ്ധതിയുടെ നിർമ്മാണ സമയത്ത് മലിനീകരണ മുക്തമായ യന്ത്രങ്ങൾ ആയിരിക്കും ഉപയോഗിക്കുക. സമ്പൂർണമായ ഒരു ഹരിത പദ്ധതിയായായാണ് സിൽവർലൈൻ നടപ്പിലാക്കാൻ കെ റെയിൽ ലക്ഷ്യമിടുന്നത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതി നടത്തിപ്പുകാർ. 63,941 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 11 ജില്ലകളിലായി 529.45 കിലോമീറ്ററിലുള്ള റെയിൽപാതക്ക് 1226 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക.

കേരളത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് വലിയ സംഭാവന നൽകുന്നതാണ് സിൽവർലൈൻ പദ്ധതി. 2025ൽ പൂർത്തിയാകുന്ന പദ്ധതിയുടെ നിർമ്മാണ സമയത്ത് നേരിട്ടും അല്ലാതെയും അരലക്ഷം പേർക്കും, പദ്ധതി പൂർത്തിയാക്കുമ്പോൾ 10,000 പേർക്കും തൊഴിൽ ലഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡില്‍ ഗതാഗത നിരോധനം

0
പത്തനംതിട്ട : ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷനില്‍...

ചുങ്കപ്പാറയിൽ മോഷണം നിത്യ സംഭവം ; ഇരുട്ടിൽ തപ്പി പോലീസ്

0
മല്ലപ്പള്ളി: ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുന്നു....

ദുരാചാരങ്ങൾ ഹിന്ദു സമൂഹത്തിൽ വീണ്ടും വരാൻ അനുവദിക്കില്ല : മോഹൻ ബാബു

0
കോഴഞ്ചേരി : ഹൈന്ദവ സമൂഹത്തിൽ നിന്നും തുടച്ചു നീക്കിയ ദുരാചാരങ്ങളും മനുഷ്യത്യ...

വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെ സ്വാഗതം ചെയ്യുന്നു : കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

0
പത്തനംതിട്ട : ഭാരതത്തിലെ പൊതുസമൂഹത്തിന് ദോഷകരമായിരുന്ന ഭാഗങ്ങൾ നീക്കം ചെയ്യുന്ന വഖഫ്...