കഷ്ടപ്പെട്ട് കുറച്ച തടി വീണ്ടും കൂടുന്നോ: ഈ സിംപിള്‍ ടിപ്‌സ് ഫോളോ ചെയ്യൂ

For full experience, Download our mobile application:
Get it on Google Play

അമിതവണ്ണം എല്ലാവരേയും തളര്‍ത്തുന്ന ഒന്നാണ് എന്ന് നമുക്കറിയാം. എന്നാല്‍ അമിതവണ്ണത്തിന് പരിഹാരം കാണാന്‍ കഷ്ടപ്പെട്ട് ഡയറ്റും വ്യായാമവും ചെയ്ത് തടി കുറച്ചോ? എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പോയ തടി വീണ്ടും വന്നോ? എങ്കില്‍ അത് അല്‍പം തലവേദന ഉണ്ടാക്കുന്നതാണ് എന്നതാണ് സത്യം. കാരണം നമ്മള്‍ കുറച്ച ശരീരഭാരം ഇരട്ടിയായി വീണ്ടും വരുന്നത് പല കാരണങ്ങള്‍ കൊണ്ടാവാം. പലപ്പോഴും ശരീരഭാരം ആരോഗ്യത്തോടെ നിലനിര്‍ത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അമിതമായ ഭാരത്തെ കഷ്ടപ്പെട്ട് കുറച്ച് കഴിഞ്ഞ് അത് വീണ്ടും നിങ്ങളുടെ ഇരട്ടിയായി തിരിച്ച് വരുന്നത് എല്ലാവരിലും വിഷമമുണ്ടാക്കുന്ന ഒന്നാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചെറിയ ചില സിംപിള്‍ ടിപ്‌സ് നമുക്ക് ഫോളോ ചെയ്യാവുന്നതാണ്. രുചികരമായ ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ശരീരഭാരം എപ്പോഴും ഒരുപോലെ നമുക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

ജീവിത ശൈലിയിലെ മാറ്റങ്ങള്‍ തടി കുറക്കുന്നതിന് വേണ്ടി നാം എന്താണോ ഫോളോ ചെയ്ത് വരുന്നത് അത് തന്നെ തുടരുന്നതിന് ശ്രദ്ധിക്കുക. പെട്ടെന്ന് ഒരു മാറ്റം വരുത്താതിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പഴും ശരീരഭാരം എന്നത് ജീവിത കാലം മുഴുവന്‍ കൃത്യമായി പിന്തുടരേണ്ട ഒരു കാര്യമാണ് എന്നത് മനസ്സിലാക്കണം. ചെറിയ മാറ്റം നിങ്ങളുടെ ഡയറ്റില്‍ വന്നാലും ഉടനെ തന്നെ അതിനെ നിയന്ത്രണത്തിലേക്കാക്കുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും ബാലന്‍സിംഗ് ആയി പോവുന്നതിന് ശ്രദ്ധിക്കാം. അമിതമായി ഭക്ഷണം കഴിക്കുന്ന സാഹചര്യങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക ്അമിതമായി ഭക്ഷണം കഴിക്കേണ്ട സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. അതില്‍ ചിലതാണ് കല്യാണം, പിറന്നാള്‍, വെക്കേഷന്‍ എന്നിവയെല്ലാം. ഈ സമയം അമിതമായി ഭക്ഷണം കഴിച്ചാലും അത് കുറക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത്തരം സന്ദര്‍ഭങ്ങൡ ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകള്‍ ഉണ്ടെന്നത് മനസ്സിലാക്കി വേണം ഭക്ഷണം കഴിക്കുന്നതിന്. എന്നാല്‍ നിങ്ങള്‍ക്ക് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സാധിക്കും.

ലക്ഷ്യത്തില്‍ അഭിമാനം നിങ്ങള്‍ തടി കുറക്കാന്‍ ശ്രമിച്ച് അതില്‍ വിജയിച്ചാല്‍ നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് നിങ്ങള്‍ അഭിമാനിക്കുന്നു. ഇത് ശാരീരികമായും മാനസികമായും നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു. ദീര്‍ഘകാലം ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ ലക്ഷ്യത്തെ കൈവിട്ട് കളിക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ഭാരനിയന്ത്രണത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം വീണ്ടും ഭാരം വര്‍ദ്ധിക്കുമ്പോള്‍ മുന്നോട്ട് പോവേണ്ടത്. നല്ല ശീലങ്ങള്‍ നിലനിര്‍ത്തുക എപ്പോഴും ആരോഗ്യകരമായ നല്ല ശീലങ്ങള്‍ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ ശീലമാക്കിയെടുത്ത ആരോഗ്യകരമായ കാര്യങ്ങള്‍ പിന്തുടരുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഇനി പിന്തുടരേണ്ടതില്ല എന്ന് ചിന്തിച്ചാല്‍ പലപ്പോഴും നിങ്ങളെ അമിതഭാരത്തിലേക്ക് തന്നെ തള്ളിയിടുന്നു.

അതുകൊണ്ട് തന്നെ വ്യായാമം, ഡയറ്റ് തുടങ്ങിയ ശീലങ്ങള്‍ ഉള്ളവരെങ്കില്‍ അത് നിലനിര്‍ത്തിക്കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഒരു തരത്തിലും നിങ്ങളുടെ ആരോഗ്യത്തെ നിസ്സാരമാക്കി വിടരുത് എന്ന കാര്യം ഓര്‍ക്കണം. എപ്പോഴും ആക്റ്റീവ് ആയി ഇരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം നിങ്ങളുടെ ശാരീരികവും മാനസികവുമായ ഊര്‍ജ്ജം നഷ്ടപ്പെടുന്നു. എന്ത് ചെയ്യുമ്പോഴും ആസ്വദിച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഇതെല്ലാം വളരെ ആക്റ്റീവ് ആയി സന്തോഷത്തോടെയാണ് ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തുകയും വേണം. എന്നാല്‍ നിങ്ങള്‍ക്ക് പോയ ഭാരത്തെ അതുപോലെ തന്നെ നിലനിര്‍ത്താം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...