Thursday, May 8, 2025 6:07 am

റാ​ന്നി ഹി​ന്ദു​മ​ത സ​മ്മേ​ള​നം നാ​ളെ മു​ത​ൽ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : തി​രു​വി​താം​കൂ​ര്‍ ഹി​ന്ദു​ധ​ര്‍​മ പ​രി​ഷ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 79-ാമ​ത് റാ​ന്നി ഹി​ന്ദു​മ​ത സ​മ്മേ​ള​നം നാ​ളെ മു​ത​ൽ 11 വ​രെ റാ​ന്നി രാ​മ​പു​രം ശ്രീ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ശ്രീ​ധ​ർ​മ​ശാ​സ്താ ന​ഗ​റി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 10ന് ​ധ്വ​ജാ​രോ​ഹ​ണം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചീ​ഫ്‌​വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്വാ​മി കൃ​ഷ്ണ​മ​യാ​ന​ന്ദ തീ​ര്‍​ഥ​പാ​ദ​ര്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ത്രി ഏ​ഴി​ന് ഡോ.​എം.​എം. ബ​ഷീ​റി​ന്‍റെ പ്ര​ഭാ​ഷ​ണം. ഒമ്പതിന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​യ്യ​പ്പ​ധ​ർ​മ​സ​മ്മേ​ള​നം മു​ന്‍ മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി സ​ത് സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

രാ​ത്രി ഏ​ഴി​ന് ഹ​രി​കൃ​ഷ്ണ​ന്‍ വാ​യ്പൂ​രി​ന്‍റെ പ്ര​ഭാ​ഷ​ണം. 10ന് ​വൈ​കു​ന്നേ​രം 5.30ന് ​വ​നി​താ സ​മ്മേ​ള​നം മ​ഹി​ളാ​മോ​ര്‍​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ പ്ര​ഫ.​വി.​ടി. ര​മ ഉ​ദ്ഘാ​ട​നം​ചെ​യ്യും, മാ​താ​ജി കൃ​ഷ്ണാ​ന​ന്ദ പൂ​ര്‍​ണി​മാ​മ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് പ്രി​യം​വ​ദ കാ​ര്‍​ത്തി​ക് പി​ഷാ​ര​ടി​യു​ടെ പ്ര​ഭാ​ഷ​ണം. 11ന് ​രാ​വി​ലെ 10ന് ​ര​വി​വാ​ര​പാ​ഠ​ശാ​ലാ സ​മ്മേ​ള​നം സ്വാ​മി സ​ർ​വാ​ത്മാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും, വി.​കെ.​ രാ​ജ​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​നത​പ​സ്വി ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം എ.​ അ​ജി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​മോ​ദ് നാ​രാ​യ​ണ്‌ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നന്തൻകോട് കൂട്ടക്കൊല കേസിന്‍റെ വിധി ഇന്ന്

0
തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊല കേസിന്‍റെ വിധി ഇന്ന് പറയും. തിരുവനന്തപുരം...

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : 2025-06 അധ്യയന വർഷത്തിൽ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അഡ്മിഷൻ...

കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ വ്യാപകമായി വൈദ്യുതി മുടങ്ങി

0
കോഴിക്കോട് : മലബാർ മേഖലയിൽ ബുധനാഴ്ച രാത്രി വ്യാപകമായി വൈദ്യുതി മുടങ്ങി....

ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ : ഡോണൾഡ് ട്രംപ്

0
വാഷിങ്ടണ്‍ : പകരത്തിന് പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാകിസ്ഥാനും സംഘർഷം...