പാടാം ആർക്കും പാടാം ; ‘സവാബിന്റെ’ സംഗീത പരിപാടി ജൂലൈ 8 ന് ചെങ്ങന്നൂരില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : സവാബിന്റെ (സ്റ്റേജ് ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് ) ആഭിമുഖ്യത്തിൽ പാടാം ആർക്കും പാടാം എന്ന സംഗീത പരിപാടി ജൂലൈ 8 ന് രാവിലെ 10 മുതൽ ചെങ്ങന്നൂർ മുൻസിപ്പൽ മാർക്കറ്റിനു സമീപം നടക്കും. നഗരസഭ അധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സവാബ് സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത് അധ്യക്ഷത വഹിക്കും. നഗരസഭ വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തും.

സവാബ് രക്ഷാധികാരി ഡോ.നിരണം രാജൻ, നഗരസഭ കൗൺസിലർമാരായ ശോഭാ വർഗീസ്, അശോക് പഠിപ്പുരയ്ക്കൽ, മുഖ്യ ഉപദേഷ്ടാവ് ബാബു മുതലപ്ര, വനിതാ വിഭാഗം പ്രസിഡന്റ് ശ്രീദേവി ശ്രീകുമാർ, ജന.സെക്രട്ടറി മധു ഡി വായ്പൂര്, ഖജാൻജി റോബിൻസൻ കെ.ജെ എന്നിവർ പ്രസംഗിക്കും. സാമൂഹിക പ്രവർത്തകനായ ഷെൽട്ടൻ വി.റാഫേലിനെ ചടങ്ങിൽ ആദരിക്കും. പ്രായഭേദമന്യേ ആൺ – പെൺ വ്യത്യാസമില്ലാതെ ആർക്കും പരിപാടിയിൽ പങ്കെടുക്കാം. ചലച്ചിത്രഗാനങ്ങൾ, നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, നാടകഗാനം, ഭക്തിഗാനം തുടങ്ങി ഗായകർക്ക് ഇഷ്ടമുള്ളവ അവതരിപ്പിക്കാം.

പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും പതക്കവും നൽകും. സവാബിൽ അംഗമാകുന്നവർക്ക് സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംഗമാകുന്നതിനുള്ള അവസരമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചുവടെ ചേർക്കുന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 9745953541 – 8606123499, 9496878438. ഭാരവാഹികളായ ഡോ.നിരണം രാജൻ, സാബു ഐക്കരേത്ത്, ബാബു മുതലപ്ര, മധു ഡി വായ്പ്പൂര്, ഷാജി പഴൂർ, ശ്രീദേവി ശ്രീകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...