Wednesday, March 26, 2025 8:36 am

ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു ; നില അതീവഗുരുതരം

For full experience, Download our mobile application:
Get it on Google Play

ദില്ലി : പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് കൽപ്പന ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. നിലവിൽ ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിലെ നിസാം പേട്ടിലായിരുന്നു ഇവരുടെ താമസം. രണ്ടു ദിവസമായി പുറത്തേക്ക് കാണാത്തതും വാതിൽ തുറക്കാത്തതിലും സംശയം തോന്നിയ സെക്യൂരിറ്റി ഗാർഡ് അടുത്തുള്ള വീട്ടുകാരെ വിവരമറിയിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. അത് സാധിക്കാതെ വന്നപ്പോൾ പോലീസിനെ വിവരമറിയിച്ചു.

പോലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ നില അതീവ ഗുരുതരമായിരുന്നെന്നും പോലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിൽക്കുന്നതെന്നും ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്

0
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്...

മദ്യപിച്ച് ബസോടിച്ച് അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

0
കൽപകഞ്ചേരി : മദ്യപിച്ച് ബസോടിച്ച് അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവർ...

ബിജു ജോസഫ് കൊലപാതകം ; തട്ടിക്കൊണ്ടുപോകാൻ ഉപയോ​ഗിച്ച വാൻ കണ്ടെത്തി

0
തൊടുപുഴ: ഇടുക്കി ചുങ്കത്തെ ബിജു ജോസഫ് കൊലപാതക്കേസിൽ ഒന്നാം പ്രതി ജോമോനുമായി...

മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണ നീക്കത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്

0
വയനാട് : വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ മെന്‍സ്ട്രല്‍...