ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു ; നില അതീവഗുരുതരം

For full experience, Download our mobile application:
Get it on Google Play

ദില്ലി : പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് കൽപ്പന ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. നിലവിൽ ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിലെ നിസാം പേട്ടിലായിരുന്നു ഇവരുടെ താമസം. രണ്ടു ദിവസമായി പുറത്തേക്ക് കാണാത്തതും വാതിൽ തുറക്കാത്തതിലും സംശയം തോന്നിയ സെക്യൂരിറ്റി ഗാർഡ് അടുത്തുള്ള വീട്ടുകാരെ വിവരമറിയിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. അത് സാധിക്കാതെ വന്നപ്പോൾ പോലീസിനെ വിവരമറിയിച്ചു.

പോലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ നില അതീവ ഗുരുതരമായിരുന്നെന്നും പോലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിൽക്കുന്നതെന്നും ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....