Sunday, July 6, 2025 9:12 am

ലതാ മങ്കേഷ്കർ വിട വാങ്ങി ; വാനമ്പാടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇതിഹാസ ഗായിക ലത മങ്കേഷ്‌കറുടെ ഭൗതികശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ആയിരങ്ങളെ സാക്ഷിനിര്‍ത്തി രാജ്യത്തിന്റെ നാദവിസ്മയത്തെ അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാര്‍ക്കിലെത്തിയാണ് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചത്.

തെരഞ്ഞെടുപ്പ് പരിപാടികള്‍ മാറ്റിവെച്ചാണ് പ്രധാനമന്ത്രി ഇതിഹാസ ഗായികയെ ഒരുനോക്ക് കാണാനെത്തിയത്. വൈകീട്ട് ആറേകാലിന് മുംബൈ ശിവാജി പാര്‍ക്കിലെത്തി ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സംഗീതത്തിനപ്പുറം ഉയര്‍ന്ന പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്നും നികത്താനാവാത്ത വിടവാണെന്നുമാണ് നേരത്തെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി അനുസ്മരിച്ചത്.

മുംബൈ ശിവാജി പാര്‍ക്കില്‍ വൈകീട്ട് ആറരയോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലത മങ്കേഷ്‌കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തു. വൈകീട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാര്‍ക്കിലെത്തിച്ചത്. വഴിയുടനീളം നിരവധിയാളുകളാണ് പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാന്‍ കാത്തുനിന്നത്. മുംബൈ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍നിന്ന് ഉച്ചയോടെ വസതിയിലെത്തിച്ച ഭൗതികശരീരത്തില്‍ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്

0
പാലക്കാട്: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം. നാഷണല്‍ ഔട്ട്‌ബ്രേക്ക്...

ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച 18 എ​ത്യോ​പ്യ​ൻ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റിൽ

0
മ​സ്ക​റ്റ് : ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച 18 എ​ത്യോ​പ്യ​ൻ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റിൽ....

എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ എ വി ജയനുമായി ചർച്ച നടത്തി...

0
വയനാട് : വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തിയ...

കൂടരഞ്ഞിയിലെ കൊലപാതകം ; അന്വേഷണത്തിനായി ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു

0
കോഴിക്കോട് : ഇരട്ടക്കൊലപാതകം നടത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ...