വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി തമിഴ്‌നാട് പോലീസിന്റെ പ്രത്യേക പൂജ

For full experience, Download our mobile application:
Get it on Google Play

തെങ്കാശി : പാമ്പുപിടിയ്ക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായ വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി തമിഴ്‌നാട് പോലീസ് പ്രത്യേക പൂജ നടത്തി. തെങ്കാശി ജില്ലയിലെ കരിവാലം വണ്ടനല്ലൂര്‍ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാളിരാജന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് മാരിയപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരേഷിന്റെ ഫോട്ടോ പതിച്ച ബോര്‍ഡുമായി ശ്രീ പാല്‍വണ്ണനാഥന്‍ ക്ഷേത്രത്തില്‍ പൂജകളും വഴിപാടുകളും നടത്തിയത്.

വാവ സുരേഷ് പിടിക്കുന്ന പാമ്പുകളെ വനത്തില്‍ എത്തിച്ച്‌ ആവാസ വ്യവസ്ഥയുടെ ഭാഗമാക്കാറുണ്ടെന്നും അതിനാലാണ് വാവ സുരേഷിനായി പ്രത്യേക പൂജ നടത്തിയതെന്നും പോലീസ് പറയുന്നു. സുരേഷിന് ആശംസകളുമായി പോലീസ് പ്രത്യേകം പോസ്റ്ററുകളും തയാറാക്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള വാവ സുരേഷിനെ അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...

കാലുകൾ നഷ്ടപ്പെട്ട പോലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി...

0
ദില്ലി: നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ...

മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയെ ഒഴിവാക്കിയ സംഭവത്തിൽ കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന്...

0
തിരുവനന്തപുരം: മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയെ ഒഴിവാക്കിയ സംഭവത്തിൽ...