ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ വിവിധ ചടങ്ങുകൾ നടന്നു. തമിഴ്നാട്ടിലെ വിവിധ ദേശങ്ങള്‍, അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്നിവടങ്ങളില്‍ നിന്നും കല്ലേലി കാവിലെത്തിച്ച പവിത്രമായ നെൽക്കതിരുകൾ ആചാര വിധി പ്രകാരം പൂജിച്ച് സമർപ്പിച്ചു. തുടർന്ന് പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്തു. കൌള ശാസ്ത്ര വിധി പ്രകാരം നൂറ്റാണ്ടുകളായി ചിങ്ങം ഒന്നിന് കല്ലേലി കാവിൽ നെൽക്കതിരുകൾ പ്രസാദമായി നൽകിവരുന്ന ആചാരമാണിത്.

മണ്ണിനെയും കൃഷിയെയും പ്രകൃതിയെയും മലകളെയും ആദരിക്കുന്ന ആദിദ്രാവിഡ നാഗഗോത്ര പാരമ്പര്യത്തിന്റെ ഭാഗമായാണ് ചടങ്ങുകൾ നടത്തിയത്. ഐശ്വര്യം, സമൃദ്ധി, നൂറുമേനി വിളവ് എന്നിവയ്ക്കായി ഭക്തർ പ്രാർത്ഥനകളോടെ ചടങ്ങുകളിൽ പങ്കെടുത്തു. ചിങ്ങമാസത്തിന് തുടക്കം കുറിച്ച് നവാഭിഷേക പൂജ, 999 സ്വർണമലക്കൊടിപ്പൂജ, മലവിൽ പൂജ, ഉരു പൂജ, പവിത്രമായ 41 തൃപ്പടി പൂജ എന്നിവയും നടന്നു. വിവിധ പൂജകൾക്ക് ഊരാളിമാർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...