സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം നല്‍കുന്നു. മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ്  ഓഫ് ഹോർട്ടിക്കൾച്ചർ (എം.ഐ.ഡി.എച്ച്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ധനസഹായം നൽകുന്നത്. കുരുമുളക്, കൊക്കോ, മാവ്, ജാതി, കശുമാവ് മുതലായ വിളകളുടെ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിനാണ് പ്രധാനമായും ധനസഹായം ലഭിക്കുക. ഉത്പാദനക്ഷമത കുറഞ്ഞതും പ്രായമേറിയതും രോഗബാധിതവുമായ കുരുമുളക് വള്ളികള്‍ അല്ലെങ്കില്‍ കാര്‍ഷിക വിളകളുടെ ശാഖകൾ വെട്ടിമാറ്റി പകരം അത്യുത്പാദന ശേഷിയുള്ള പുതിയ തൈകൾ നട്ടുപിടിപ്പിച്ച് ശാസ്ത്രീയമായ കൃഷി രീതികൾ ആവിഷ്‌ക്കരിക്കുന്നതിനാണ് പ്രധാനമായും ധനസഹായം നൽകുന്നത്.

ഹെക്ടറൊന്നിന് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 24,000 രൂപ ധനസഹായമായി ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി 2 ഹെക്ടർ സ്ഥലത്തിന് ധനസഹായം ലഭിക്കും. 30’x8’x2.5′ വിസ്തീർണ്ണമുള്ള മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് മൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനമായ 50,000 രൂപ ധനസഹായം നൽകുമെന്ന് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...