Skip to content

ചെങ്ങറയില്‍ കാട്ടാന ആക്രമണം : വ്യാപകമായി കൃഷി നശിപ്പിച്ചു

കോന്നി : കോന്നി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ചെങ്ങറ ചെമ്മാനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വ്യാപകമായി കൃഷി നശിച്ചു. ചെമ്മാനി മണ്ണില്‍ വീട്ടില്‍ മനോജ് വര്‍ഗീസിന്‍റെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, ചേമ്പ്, ചേന, വേലികള്‍ തുടങ്ങിയവയാണ് നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിലാണ് കാട്ടാനകള്‍ ജനവാസ മേഖലയിലിറങ്ങി നാശം വിതച്ചത്. പ്രദേശത്തെ വനാതിര്‍ത്തിയില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കാത്തതാണ് കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് എത്തുന്നതിന് പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ ഭൂമികള്‍ വര്‍ഷങ്ങളായി കാടുകയറി കിടക്കുന്നതും പ്രദേശത്ത് വന്യജീവികളുടെ ശല്യം വര്‍ധിക്കുന്നതിന് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.

ഈ കാടുകള്‍ തെളിക്കുവാന്‍ കോന്നി ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്വകാര്യ വ്യക്തികളോട് ആവശ്യപ്പെടുന്നില്ലെന്നും ജനങ്ങള്‍ക്ക് പരാതിയുണ്ട്. നിരവധി തവണ ഈ വിഷയം നാട്ടുകാര്‍ കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല രാത്രിയില്‍ കാട്ടാനകള്‍ ജനവാസ മേഖലയിലെത്തുന്നത് വനപാലകരെ അറിയിച്ചാലും ഇവര്‍ സ്ഥലത്തെത്തുവാന്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ കുറച്ചുദിവസമായി കാട്ടാനകള്‍ സ്ഥിരമായി ഈ പ്രദേശത്തെ ജനവാസ മേഖലയില്‍ എത്തുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ചെങ്ങറ ഹാരിസണ്‍ എസ്റ്റേറ്റ് ഭാഗത്ത് നിന്നാണ് കാട്ടാനകള്‍ ജനവാസ മേഖലയില്‍ പ്രവേശിക്കുന്നതെന്നും ജനങ്ങള്‍ പറയുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. 18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

ചെങ്ങറയില്‍ കാട്ടാന ആക്രമണം : വ്യാപകമായി കൃഷി നശിപ്പിച്ചു pathanamthittamedia.com