Skip to content

ഗുജറാത്ത് കമ്പനിയുടെ ഡിജിറ്റൽ വാലറ്റ് തട്ടിപ്പിൽ അന്വേഷണം

ഗുജറാത്ത് : ഉയർന്ന പലിശയും കമ്മീഷനും വാഗ്ദാനം ചെയ്ത് 15 ലക്ഷത്തോളം ആളുകളെ കബളിപ്പിച്ചു. ഗുജറാത്ത് ആസ്ഥാനമായുള്ള എസ്.ഡി പേ എന്ന ഡിജിറ്റൽ വാലറ്റ് ആപ്പ് വഴി രാജ്യത്തുടനീളം നടന്നത് 1200 കോടിയിലധികം രൂപയുടെ വൻകിട മൾട്ടി ലെവൽ മാർക്കറ്റിങ് തട്ടിപ്പ്. 2024-ൽ ധവാൽ പട്ടേൽ എന്നയാളാണ് ബിൽ പേയ്‌മെന്റുകൾക്കും മൊബൈൽ റീചാർജുകൾക്കുമായി എസ്.ഡി പേ അഥവാ അപ്‌നാ പേ എന്ന ആപ്പ് പുറത്തിറക്കിയത്. നിക്ഷേപങ്ങൾക്ക് പ്രതിദിനം 0.15 മുതൽ 0.30 ശതമാനം വരെ പലിശയും പുതിയ ആളുകളെ ചേർക്കുമ്പോൾ 30 ശതമാനം വരെ റെഫറൽ ക്യാഷ്ബാക്കും ഇവർ വാഗ്ദാനം ചെയ്തു.

ഉയർന്ന പലിശയും കമ്മീഷനും വാഗ്ദാനം ചെയ്ത് 15 ലക്ഷത്തോളം ആളുകളെയാണ് ഈ സംഘം കബളിപ്പിച്ചത്. ഗുജറാത്തിന് പുറമെ മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും തട്ടിപ്പ് വ്യാപിച്ചിട്ടുണ്ട്. ബിസിനസ് വരുമാന മാർഗങ്ങളുമില്ലാതിരുന്ന ഈ കമ്പനി, പുതിയ നിക്ഷേപകരിൽ നിന്ന് വാങ്ങുന്ന പണം ഉപയോഗിച്ചാണ് പഴയ നിക്ഷേപകർക്ക് പലിശ നൽകിയിരുന്നത്. തുടക്കത്തിൽ കൃത്യമായി പണം ലഭിച്ചതോടെ ഈ സ്കീമിലേക്ക് സാധാരണക്കാരായ ഒട്ടേറെപ്പേർ ആകൃഷ്ടരായി. 6.5 ലക്ഷത്തോളം ബാങ്ക് അക്കൗണ്ടുകളിലൂടെ 1,211 കോടി രൂപ ആപ്പിൽ നിക്ഷേപിക്കപ്പെട്ടു. കർഷകർ, അധ്യാപകർ, ബാങ്ക് ജീവനക്കാർ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്ക് പണം നഷ്ടപ്പെട്ടു.

സ്വന്തം ഫ്ലാറ്റ് വിറ്റുകിട്ടിയ 9.5 ലക്ഷം രൂപ നിക്ഷേപിച്ച വഡോദര സ്വദേശിയായ ഒരമ്മയും ഇരകളിൽ ഉൾപ്പെടുന്നു. 2026 മാർച്ച് മാസത്തോടെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാതായി. പണത്തിന് പകരം കമ്പനിയുടെ ഐ.പി.ഒ ഷെയറുകൾ നൽകാമെന്നായി പിന്നീട് തട്ടിപ്പുകാരുടെ വാഗ്ദാനം. പോലീസ് സേനയിലുള്ള ഒരാളുടെ കുടുംബത്തിൽ നിന്ന് തന്നെയാണ് തട്ടിപ്പിന്റെ നിർണായക പരാതി പോലീസിന് ലഭിക്കുന്നത്. തനിക്ക് 10 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി ഒരു പോലീസുകാരന്റെ ഭാര്യ പരാതി നൽകി. 2026 സെപ്റ്റംബർ രണ്ടിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ അന്വേഷണസംഘം ഇതിലെ നിരവധി പ്രതികളെ കണ്ടെത്തുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് അംറേലി എസ്.പി അറിയിച്ചു.

പരാതികൾ വർദ്ധിച്ചതോടെ അംറേലി സൈബർ ക്രൈം പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇതുവരെ രാജ്യത്തുടനീളം 18 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; ഇതിൽ 13 എണ്ണവും ഗുജറാത്തിലാണ്. പ്രധാന പ്രതിയായ ധവാൽ പട്ടേലും ഹിരേൻ ഷായും ഉൾപ്പെടെ 12 പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പ് നീക്കം ചെയ്തിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  2. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

  5. യൂത്ത് കോൺഗ്രസ്‌ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

Share on WhatsApp

Share this story

ഗുജറാത്ത് കമ്പനിയുടെ ഡിജിറ്റൽ വാലറ്റ് തട്ടിപ്പിൽ അന്വേഷണം pathanamthittamedia.com