യൂത്ത് കോൺഗ്രസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
കീക്കൊഴൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും കായിക – യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ അഡ്വ. ഒ. ജെ. ജനീഷ് നയിക്കുന്ന ജെൻ ഇന്ത്യ മൂവമെന്റ് നവംബർ 4ന് ജില്ലയിൽ വകയാർ നിന്നും കോന്നിയിലേക്ക് നടക്കുന്ന പദയാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് കീക്കൊഴൂർ ഇലഞ്ഞിക്കൽ കോർട്ടിൽ വെച്ച് സംഘടിപ്പിച്ചു. റാന്നി എംഎൽഎ അഡ്വ. പഴകുളം മധു സമാപനയോഗം ഉദ്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു.
റവ.ജി.വിൽസൺ, ബെനോനി പാലച്ചുവട്, അബിനു മഴുവഞ്ചേരിൽ, മോഹനചന്ദ്രൻ, ഫെബിൻ ജെയിംസ്, സച്ചിൻ ഗീവർഗീസ്, പ്രഭുരാജ്, ഈട്ടിക്കാലായിൽ, ലിബിൻ തേവർവേലിൽ, ജോമോൻ ചാത്തനാട്ട്, സ്റ്റാലിൻ മണ്ണൂരേത്ത്, വിദ്യാധരൻ അമ്പലാത്ത്, അരവിന്ദ് ചന്ദ്രശേഖർ പ്രസാദ് പി.സി, അനീഷ് തുണ്ടുമണ്ണിൽ, അനിൽകുമാർ, ബിജിൻ എം. വർഗീസ്, കുര്യൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തു. ഡേവിഡ് ആൻഡ് അഖിൽ ഒന്നാം സ്ഥാനവും,സിറിൽ ആൻഡ് കെൽവിൻ രണ്ടാം സ്ഥാനവും, ആദർശ് ആൻഡ് മനോജ് മൂന്നാം സ്ഥാനവും, ജിജോ ആൻഡ് ബ്ലെസ്സൺ നാലാം സ്ഥാനവും നേടി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു
-
മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ
-
പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ





