മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി
ടെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കി പ്രതിപക്ഷ സർക്കാർ രൂപീകരിക്കാൻ ആയിരക്കണക്കിന് ആളുകൾ ടെൽ അവീവിൽ അണിനിരന്നു. ഗാദി ഐസൻകോട്ടിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അറബ് പാർട്ടികളുമായി ചേർന്ന് ഒരു സഖ്യ സർക്കാർ രൂപീകരിക്കുക എന്നതായിരുന്നു റാലിയിലെ പ്രധാന ആവശ്യം. ശനിയാഴ്ച നടന്ന റാലിയിൽ 2000ത്തോളം പേർ പങ്കെടുത്തു. ഇതിനെത്തുടർന്ന് 200 ഓളം പേർ പങ്കെടുത്ത ഒരു ചെറിയ, വലതുപക്ഷ എതിർ പ്രതിഷേധവും നടന്നു. തെരഞ്ഞെടുപ്പ് തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. വിദേശ ഗവൺമെൻ്റുകളുടെ പിന്തുണയോടെ അറബ് പാർട്ടികൾ ‘തെരഞ്ഞെടുപ്പ് മോഷ്ടിച്ചു’ എന്ന നെതന്യാഹുവിൻ്റെ ആരോപണമാണ് ഇതിന് വഴിവെച്ചത്. ആയിരങ്ങളുടെ റാലിയിൽ ‘മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത്’ എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. ഇക്കഴിഞ്ഞ ഇലക്ഷനിൽ നെതന്യാഹു വിരുദ്ധ പാർട്ടികൾ 120 സീറ്റുകളിൽ 67 എണ്ണവും നേടിയിരുന്നു. അറബ് പാർട്ടികൾക്ക് 19 സീറ്റും, ജൂത നേതൃത്വത്തിലുള്ള നെതന്യാഹു വിരുദ്ധ പാർട്ടികൾക്ക് 48 സീറ്റുകളും, നെതന്യാഹു പക്ഷം 53 സീറ്റും നേടി. ഇതോടെ 61 എന്ന കേവല ഭൂരിപക്ഷം ആർക്കും തികയ്ക്കാൻ ആയില്ല.
നെതന്യാഹുവിനെ എതിർക്കുന്ന ജൂത നേതൃത്വത്തിലുള്ള പാർട്ടികൾ അറബ് പാർട്ടികളുമായി സഖ്യം രൂപീകരിക്കാൻ മുൻപ് വിസമ്മതിച്ചിരുന്നു. ഇതോടെ ആർക്കും സർക്കാർ രൂപീകരിക്കാൻ കഴിയാത്തെ അവസ്ഥയായി. അറബ് പാർട്ടികളുമായി സഖ്യം രൂപീകരിക്കുന്നത് ഗാഡി ഐസെൻകോട്ട് നേരത്തെ തള്ളിക്കളഞ്ഞിരുന്നു, എന്നാൽ നിലവിലെ സാഹചര്യത്തിൽ ഗാഡി ഐസെൻകോട്ടിന് പ്രധാനമന്ത്രിയാവാനും സർക്കാർ രൂപീകരിക്കാനുള്ള ഏക വഴി അത് മാത്രമാണ് താനും. നെതന്യാഹുവിനൻ്റെ സർക്കാരിനെതിരെയാണ് ഇസ്രായേലികൾ വോട്ട് ചെയ്തതതെന്നും ഐസെൻകോട്ട് ശനിയാഴ്ച പറഞ്ഞു. വിദേശ ഇടപെടൽ സംബന്ധിച്ച തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് നെതന്യാഹുവും സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ഐസെൻകോട്ടിൻ്റെ പരാമർശങ്ങൾ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
-
മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു
-
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
-
20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി





