കുവൈത്തിൽ പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി നശിപ്പിച്ചു ; ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: കുവൈത്തിൽ 3,548 കിലോ പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. കുവൈത്ത് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ കേടായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. സ്ഥാപനത്തിൽ പഴകിയ ഇറച്ചിയും മത്സ്യവും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. കാലാവധി കഴിഞ്ഞ മത്സ്യങ്ങളുടെ എക്സ്പയറി തീയതിയിൽ കൃത്രിമം നടത്തിയതായും വ്യക്തമായി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തിരുന്നത്. പരിശോധനയിൽ പിടിച്ചെടുത്ത മൂന്ന് ടണ്ണും 548 കിലോയും ഭക്ഷ്യവസ്തുക്കൾ അധികൃതർ നശിപ്പിച്ചു.
നിയമലംഘനങ്ങൾ രേഖപ്പെടുത്തിയ ശേഷം സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി അറിയിച്ചു. ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനകൾ ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
-
പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
-
മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു
-
20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി





