ഹൂതി ആക്രമണം ; റഷ്യ, കാനഡ, യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി സൗദി
റിയാദ് : സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണങ്ങളും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ചർച്ചചെയ്ത് സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ. അമേരിക്കയിലെ അറ്റലാൻറയിൽ നടന്ന ജി20 വിദേശ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചായിരുന്നു റഷ്യ, കാനഡ, യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും യെമനിലെ സംഘർഷാവസ്ഥയും ചർച്ചയായി.
ഹോർമുസ് കടലിടുക്കിലും ബാബുൽ മന്ദബ് കടലിടുക്കിലും കപ്പൽ ഗതാഗതം നേരിടുന്ന ഭീഷണികളും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള നടപടികളും ഇരുവരും വിലയിരുത്തി. കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. സൗദിക്കെതിരായ ഹൂതി സായുധ സംഘത്തിന്റെ തുടർച്ചയായ ആക്രമണങ്ങളെ ഇരുപക്ഷവും അപലപിച്ചു. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവിയും യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റുമായ കായ കല്ലാസുമായും ഫൈസൽ ബിൻ ഫർഹാൻ കൂടിക്കാഴ്ച നടത്തി. മേഖലയിലെയും അന്താരാഷ-്‌ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത ഇരുവരും സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
-
മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു
-
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
-
20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി





