Skip to content

ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

എറണാകുളം : ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ കേസില്‍ പത്തനംതിട്ട സ്വദേശിയെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരി തെക്കേമല വള്ളിപ്പറമ്പില്‍ വീട്ടില്‍ അഖില്‍ പ്രകാശ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ സ്വകാര്യ ലേഡീസ് ഹോസ്റ്റലില്‍ വാര്‍ഡനായി ജോലി ചെയ്തിരുന്ന ചിറ്റാര്‍ സ്വദേശിനിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി ഇവരെ വിവാഹം കഴിച്ചുകൊള്ളാമെന്ന്‌ വാഗ്ദാനം നല്‍കുകയും 2025 ഒക്ടോബര്‍, മാര്‍ച്ച് മാസങ്ങളില്‍ എറണാകുളം കളമശ്ശേരിയിലെ ഹോട്ടലിലും പെരുംമ്പാവൂരിലുള്ള ഹോട്ടലിലുമെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വീട്ടമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കൂടാതെ 2025 ഓഗസ്റ്റില്‍ പ്രതി ഓടിച്ചിരുന്ന ലോറിയില്‍ വീട്ടമ്മയെ തമിഴ്നാട്ടില്‍ എത്തിച്ച് ലോറിയില്‍ വെച്ചും പീഡനത്തിനിരയാക്കുകയും വീട്ടമ്മ എതിര്‍ത്തപ്പോള്‍ പ്രതി വടിവാള്‍ ഉപയോഗിച്ച് വീട്ടമ്മയുടെ കയ്യില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രതി വീട്ടമ്മയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ ഫോണ്‍ ആപ്പ് വഴി ഒരുലക്ഷം രൂപ ലോണെടുത്തതായും പരാതിക്കാരി നല്‍കിയ മൊഴിയില്‍ പറയുന്നു. ഇലവുംതിട്ട പോലീസ് സ്റ്റേഷനിലാണ് വീട്ടമ്മ ഇതുസംബന്ധിച്ച് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് ആലുവ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ആലുവ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി എറണാകുളത്തുനിന്നും പിടിയിലാവുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

  5. വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ്‌ കാര്‍ഡ് പ്രസിദ്ധീകരിച്ചു

Share on WhatsApp

Share this story

ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍ pathanamthittamedia.com