45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി ; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍
തിരുവനന്തപുരം : കേരള പിഎസ് സി നടത്തിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിയമന പരീക്ഷയിലെ 45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയല്‍ ഹാന്‍ഡ് ബുക്കില്‍ നിന്ന് അതേപടി പകര്‍ത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പിഎസ് സി നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകളെ കുറിച്ച് നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇത് കണ്ടെത്തിയത്. വിഷയത്തില്‍ പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ രാഹുല്‍ രാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാത്ത പിഎസ് സി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
നിശ്ചിത ശാരീരിക യോഗ്യതകളില്ലാത്ത ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തിയതും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് മുമ്പായി, നിയമന വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള യോഗ്യതകള്‍ക്ക് പുറമേ മറ്റു രണ്ടു കോഴ്‌സുകളെ കൂടി യോഗ്യതയായി കൂട്ടിച്ചേര്‍ത്തതും അടക്കമുള്ള ക്രമക്കേടുകള്‍ നടന്നതായും എഫ്‌ഐആറില്‍ പറയുന്നു. പരീക്ഷയിലെ 45 ചോദ്യങ്ങള്‍ സ്‌കാംവേദ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയല്‍സ്, സാന്‍ഫൗണ്ട്രി ഡോട്ട് കോം തുടങ്ങിയ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അതേപടി പകര്‍ത്തിയതാണെന്നും എഫ്‌ഐആറില്‍ പറയുന്നു. ഈ ക്രമക്കേടുകള്‍ കാരണം 2024 സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടുകയും അതുവഴി അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടമായതായും എഫ്‌ഐആറില്‍ ചൂണ്ടിക്കാണിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെയും അഴിമതി തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും
-
അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ
-
വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന
-
അമിത പലിശ മോഹിച്ച് ഇയ്യാംപാറ്റകളെപ്പോലെ ചെന്നുകയറി കരിഞ്ഞുവീണ് ജീവിതം മുഴുവന്‍ പുകഞ്ഞുതീര്‍ത്ത നിക്ഷേപകര്‍ : ബ്ലെയിഡ് കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കുക





