ബിഎൽഎം സൊസൈറ്റി ; ചെയർമാൻ ആർ. പ്രേംകുമാറിന് ജാമ്യം
കൊച്ചി : ബിഎല്‍എം നിക്ഷേപ തട്ടിപ്പ് കേസില്‍ കമ്പനി ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിന് ജാമ്യം. ഇന്നലെ രാവിലെ ചെന്നെയില്‍ അറസ്റ്റിലായ പ്രേംകുമാറിനെ ഇന്ന് കോഴിക്കോട് ഓഫീസില്‍ എത്തിച്ചതിനു ശേഷം ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തി. തുടര്‍ന്ന് പ്രേംകുമാറിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും കുറച്ചുപേര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രേംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഎല്‍എമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും നിക്ഷേപകര്‍ക്ക് തന്നെ വളരെ നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രേംകുമാര്‍ അറസ്റ്റിലായത്. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലെത്തിയാണ് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. ബിഎല്‍എം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തുവെന്നതാണ് പ്രധാന ആരോപണം. ഏകദേശം 5000 കോടി രൂപയുടെ ഫണ്ടാണ് ഇത്തരത്തില്‍ കൈകാര്യം ചെയ്തത്. നിരന്തരമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തുകയായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും
-
അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ
-
വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന
-
അമിത പലിശ മോഹിച്ച് ഇയ്യാംപാറ്റകളെപ്പോലെ ചെന്നുകയറി കരിഞ്ഞുവീണ് ജീവിതം മുഴുവന്‍ പുകഞ്ഞുതീര്‍ത്ത നിക്ഷേപകര്‍ : ബ്ലെയിഡ് കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കുക





